മുഖ്യമന്ത്രിയും സംഘവും യൂറോപ്പിലേക്ക് പറന്നു; വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം മാതൃകകൾ പഠിക്കും

Oct 04, 2022 - 03:38
0
മുഖ്യമന്ത്രിയും സംഘവും യൂറോപ്പിലേക്ക് പറന്നു;  വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം മാതൃകകൾ പഠിക്കും

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റ നിര്യാണത്തെ തുടർന്ന് മാറ്റിവെച്ച യൂറോപ്പ് സന്ദർശനത്തിനായി മുഖ്യമന്ത്രിയും, മന്ത്രിമാരായ പി.രാജീവും വി.അബ്ദുറഹിമാനും ഉൾപ്പെട്ട സംഘം കൊച്ചിയിൽ നിന്ന് യാത്ര തിരിച്ചു. രണ്ട് ദിവസം മുന്പ് നിശ്ചയിച്ച യാത്രയായിരുന്നു.
പുലർച്ചെ 3.55നുള്ള വിമാനത്തിൽ നോർവേയിലേക്കാണ് ആദ്യയാത്ര. ഇന്ത്യൻ സമയം വൈകീട്ട് ആറോടെ സംഘം നോർവേയിലെത്തും.    നോർവേയ്ക്ക് പിന്നാലെ യുകെ, ഫിൻലൻഡ് എന്നീ രാജ്യങ്ങളും സന്ദർശിക്കും. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ മാതൃകകൾ പഠിക്കുകയും ഈ രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുകയുമാണ് സന്ദർശന ലക്ഷ്യം. നേരത്തെ നിശ്ചയിച്ചതനുസരിച്ച് ഈ മാസം 12വരെയാണ് സന്ദർശനം. സംസ്ഥാനം അതീവ ​ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് വൻ തുക ചെലവിട്ടുള്ള ഈ യാത്ര.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User