പരീക്ഷണ മരുന്ന് ഫലപ്രദം 18 രോഗികൾക്ക് കാൻസർ ഭേദമായി

Jun 08, 2022 - 05:19
0
പരീക്ഷണ മരുന്ന് ഫലപ്രദം  18 രോഗികൾക്ക് കാൻസർ ഭേദമായി

അർബുദ രോഗികൾക്ക് പ്രത്യാശ നൽകുന്ന കണ്ടുപിടുത്തവുമായി ശാസ്ത്ര ലോകം .  ക്യാൻസർ പൂർണമായും ഭേദമാക്കുന്ന മരുന്ന് കണ്ടെത്തിയതായി റിപ്പോർട്ടുകൾ.  മലാശയ അർബുദം ബാധിച്ച 18 രോഗികളിൽ നടത്തിയ മരുന്നിന്റെ പരീക്ഷണം പൂർണമായി വിജയിച്ചതായി  ന്യൂയോർക്ക് ടൈംസ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഒരു അര്‍ബുദ ചികിത്സാ പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാ രോഗികളുടേയും അസുഖം ഭേദമാകുന്നത്.സ്ടാര്‍ലിമാബ് എന്ന മരുന്ന് ആറ് മാസം കഴിച്ചതിനു ശേഷം എല്ലാ രോഗികളുടെയും അര്‍ബുദകോശങ്ങള്‍ അപ്രത്യക്ഷമായെന്നും ന്യൂ യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.മലാശയ അര്‍ബുദത്തിന് കിമോതൊറാപ്പിയും ശസ്ത്രക്രിയയും അടക്കമുള്ള ചികിത്സകള്‍ നടത്തിയ 18 രോഗികളാണ് ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഭാഗമായത്. രോഗം ഭേദമാകുമെന്ന് ആരും വിശ്വസിച്ചിരുന്നില്ലെന്നും ചികിത്സാ പരീക്ഷണത്തിന് ശേഷവും തുടര്‍ ചികിത്സ ആവശ്യമായി വരുമെന്നാണ് എല്ലാവരും കരുതിയിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അര്‍ബുദ ചികിത്സാ ചരിത്രത്തില്‍ ആദ്യമായാണ് ഇത് സംഭവിക്കുന്നതെന്ന് ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലോണ്‍ കെറ്ററിംഗ് ക്യാന്‍സര്‍ സെന്ററിലെ ഡോ. ലൂയിസ് എ ഡയസ് പറഞ്ഞു. ഇത്തരത്തില്‍ ആദ്യമായാണ് കേള്‍ക്കുന്നതെന്ന് പഠനത്തില്‍ പങ്കാളിയായ കാലിഫോര്‍ണിയ സര്‍വകലാശാല അര്‍ബുദ രോഗ വിദഗ്ദ്ധന്‍ ഡോ. അലന്‍ പി. വെനോക്കും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User