ആരോപണങ്ങളില്‍ റിയാസിന്റെ സമീപനം അപ്രതീക്ഷിതം

Jun 08, 2022 - 05:16
0
ആരോപണങ്ങളില്‍ റിയാസിന്റെ സമീപനം അപ്രതീക്ഷിതം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പറഞ്ഞതിനെക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്ന് മന്ത്രിയും മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ ജീവിതപങ്കാളിയുമായ മുഹമ്മദ് റിയാസ്. പ്രതികരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പ്രതികരിച്ചതാണ്. അത് തന്നെയാണ് പാര്‍ട്ടി നിലപാട്. അതില്‍ക്കൂടുതല്‍ തനിക്കൊന്നും പറയാനില്ല - മുഹമ്മദ് റിയാസ്. ''മുഖ്യമന്ത്രി പ്രതികരിച്ചു, പാര്‍ട്ടി സെക്രട്ടറി പ്രതികരിച്ചു. അതിലപ്പുറം എന്ത് പറയാനാ..'', എന്നായിരുന്നു ചിരിച്ചുകൊണ്ട് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം. ''ഇതിപ്പോള്‍ ആദ്യമായിട്ടല്ലല്ലോ..'', എന്നും റിയാസ്. പ്രതിഷേധങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ അതൊക്കെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതാണല്ലോ എന്ന് ആവര്‍ത്തിച്ചു മന്ത്രി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User