കോഴിക്കോട് സിനിമയെ വെല്ലും മോഷണം

Jun 09, 2022 - 01:51
0
കോഴിക്കോട് സിനിമയെ വെല്ലും മോഷണം



കോഴിക്കോട്: കോട്ടുളിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച.  ജീവനക്കാരനെ കെട്ടിയിട്ട് മര്‍ദിച്ച് അവശനാക്കിയ ശേഷം 50,000 രൂപ കവര്‍ന്നതായാണ് വിവരം. ജീവനക്കാരനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.ഇന്ന് പുലര്‍ച്ചെയോടെ ആയിരുന്നു സംഭവം. പമ്പിലെ സെക്യൂരിറ്റി ജീവനക്കാരനെയാണ് മര്‍ദിച്ചത്. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് മല്‍പ്പിടിത്തത്തിലൂടെ സെക്യൂരിറ്റി ജീവനക്കാരനെ കീഴ്‌പ്പെടുത്തിയ ശേഷം കൈകള്‍ കെട്ടിയ ശേഷം കവര്‍ച്ച നടത്തുകയായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User