നായാട്ടിനിടെ ആദിവാസി യുവാവ് വെടിയേറ്റു മരിച്ചു ; മൃതദേഹം വനത്തിൽ കുഴിച്ചിട്ടു

Jul 09, 2022 - 09:08
0
നായാട്ടിനിടെ ആദിവാസി യുവാവ് വെടിയേറ്റു മരിച്ചു ; മൃതദേഹം വനത്തിൽ കുഴിച്ചിട്ടു

 നായാട്ടിനിടെ ആദിവാസി യുവാവ് വെടിയേറ്റു മരിച്ചു. ഇടുക്കി ഇരുപതേക്കർ കുടിയിൽ മഹേന്ദ്രനാണ് മരിച്ചത്. മൂന്നാർ പോതമേട് കാടിനുള്ളിൽ വെച്ചാണ് മഹേന്ദ്രൻ വെടിയേറ്റ് മരിക്കുന്നത്. സംഭവം മറയ്ക്കാൻ കൂടെയുള്ളവർ മൃതദേഹം വനത്തിൽ കുഴിച്ചിട്ടു. സംഭവത്തിൽ കുഞ്ചിത്തണ്ണി സ്വദേശികൾ പൊലീസിൽ കീഴടങ്ങിയതാണ് വിവരം. അബദ്ധത്തിൽ വെടിയേറ്റതാണെന്നാണ് പൊലീസിനോട് പ്രതികൾ പറഞ്ഞത്.

കഴിഞ്ഞ 28 ആം തിയതിയാണ് മഹേന്ദ്രനെ കാണാതാകുന്നത്. രണ്ടാം തിയ്യതി ബന്ധുക്കൾ ഇയാളെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ മഹേന്ദ്രൻ നായാട്ടിന് പോയിരുന്നതായി കണ്ടെത്തി. പൊലീസ് അന്വേഷണത്തെ കുറിച്ച് അറിഞ്ഞ നായാട്ട് സംഘത്തിലുണ്ടായിരുന്ന രണ്ട് പേർ പൊലീസ് സ്റ്റേഷനിലെത്തുകയും വിവരം അറിയിക്കുകയുമായിരുന്നു.നായാട്ടിനിടെ അബദ്ധത്തിൽ മഹേന്ദ്രന് വെടിയേൽക്കുകയാരുന്നുവെന്നും മൃതദേഹം കുഴിച്ചിട്ടുവെന്നുമാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. പൊലീസ് സംഘം മൃതദേഹം കുഴിച്ചിട്ട സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഇവിടെയുണ്ടോ എന്നതിൽ വ്യക്തതയില്ല. അടുത്ത മണിക്കൂറുകളിൽ പരിശോധന നടത്തി മൃതദേഹം പുറത്തെടുക്കും

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User