ലങ്കയില്‍ വൻ പ്രതിഷേധം , പ്രസിഡന്‍റിന്‍റെ വസതി കൈയ്യേറി പ്രക്ഷോഭകർ, ഗോത്തബയ രജപക്സെ രാജ്യം വിട്ടതായി സൂചന
ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ പ്രക്ഷോഭം രൂക്ഷം. ലങ്കന്‍ പ്രസിഡന്‍റ് ഗോത്തബയ രജപക്സെയുടെ വസതി കയ്യേറി പ്രക്ഷോഭകര്‍. സുരക്ഷാ സേനകളെയെല്ലാം മറികടന്ന് ആയിരക്കണക്കിന് പ്രക്ഷോഭകരാണ് വസതി വളഞ്ഞത്. ഇതോടെ ഗോത്തബയ രജപക്സെ വസതി വിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതീവ ഗുരുതര സ്ഥിതിയാണ് ശ്രീലങ്കയിലുള്ളത്. രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. സുരക്ഷാസേനകളെയെല്ലാം മറികടന്ന് ആയിരക്കണക്കിന് പ്രക്ഷോഭകര്‍ ഗോത്തബയ രജപക്സെയുടെ വസതി വളഞ്ഞു.കിങ്‌സ് ഹൗസിലേക്കു ബാരിക്കേഡുകൾ തകർത്താണ് പ്രക്ഷോഭകർ എത്തിയത്.
പ്രസിഡന്റിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങൾനൽകുന്ന വിവരം .പ്രതിഷേധക്കാർ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി കീഴടക്കുന്നത് തടയാൻ സൈന്യം ആകാശത്തേക്ക് വെടിയുതിർത്തു.റെനിൽ വിക്രമസിംഗെ യോഗം വിളിച്ചു .