അമർനാഥ് മേഘസ്ഫോടനം മരണം 16 ആയി; കാണാതായവർക്കായി തിരച്ചിൽ തുടരുന്നു
അമർനാഥ് മേഘസ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. 65ലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. 45ലധികം പേരെ കാണാതായിട്ടുണ്ടെന്നാണ് വിവരം. രാവിലെ മുതൽ ദുരിതാശ്വാസ, രക്ഷാപ്രവർത്തനം ഊർജിതമാക്കി ഐടിബിപി, എൻഡിആർഎഫ് ടീമുകൾ .
വ്യോമസേനയുടെ എംഐ-17 ഹെലികോപ്റ്ററുകൾ ശ്രീനഗറിൽ നിന്ന് അമർനാഥിലേക്ക് പുറപ്പെട്ടിട്ടുണ്ട്. രാവിലെ മുതൽ വിമാനം സ്റ്റാൻഡ് ബൈയിലായിരുന്നെങ്കിലും, ശ്രീനഗറിലും സമീപ പ്രദേശങ്ങളിലും മോശം കാലാവസ്ഥ കാരണം പറന്നുയരാൻ സാധിച്ചില്ലെന്ന് ഐഎഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു. മേഘവിസ്ഫോടനത്തെത്തുടർന്ന് ഇതുവരെ 15,000 ത്തോളം പേരെ രക്ഷപ്പെടുത്തിയതായി ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് അറിയിച്ചു