എസ്എഫ്ഐക്കെതിരെ പരോക്ഷ വിമർശനവുമായി വെള്ളാപ്പള്ളി

Nov 03, 2022 - 21:30
0
എസ്എഫ്ഐക്കെതിരെ പരോക്ഷ വിമർശനവുമായി വെള്ളാപ്പള്ളി


എസ്എഫ്ഐക്കെതിരെ പരോക്ഷ വിമർശനവുമായി വെള്ളാപ്പള്ളി. എസ്എൻഡിപി , എൻഎസ്എസ്  കോളജുകളിൽ അച്ചടക്കമില്ലാത്ത വിദ്യാത്ഥി  സംഘടനാ പ്രവർത്തനം നടക്കുന്നു, എന്തും ആവാം എന്ന അവസ്ഥയാണ് എന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ കോളജുകളിൽ മികച്ച അച്ചടക്കത്തിലാണ് എസ്എഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ പ്രവർത്തിക്കുന്നത് എന്നും കേരളാ നവോത്ഥാന സമിതി യോഗത്തിൽ വെള്ളാപ്പള്ളി പറഞ്ഞു. കിടപ്പറയിലെ പോലെ കോളജുകളിൽ വിദ്യാർത്ഥികൾ പെരുമാറുന്നു. ചോദ്യം ചെയ്യാനോ ഉപദേശിക്കാനോ അധ്യാപകർക്ക്  കഴിയുന്നില്ല.ലഹരിയുടെ ഉപയോഗം വിദ്യാർത്ഥികളിൽ കൂടുന്നു.ലഹരിക്കെതിരെ ലഘുലേഖ വിതരണം ചെയ്തിട്ട് കാര്യമില്ല.കായികമായി നേരിടേണ്ടി വന്നാൽ പോലും ആ രീതിയിൽ അതിനെ നേരിടണമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User