ഓപ്പറേഷന്‍ ബ്രേക്ത്രൂവില്‍ മുടക്കിയ കോടികള്‍ എവിടെ? കൊച്ചി മുങ്ങുന്നു

May 19, 2022 - 02:26
Updated: 4 years ago
0
ഓപ്പറേഷന്‍ ബ്രേക്ത്രൂവില്‍ മുടക്കിയ കോടികള്‍ എവിടെ? കൊച്ചി മുങ്ങുന്നു

സംസ്ഥാനത്ത് ഭീതി വിതച്ച് മഴ തകര്‍ത്ത് പെയ്യുകയാണ്. കൊച്ചിയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. എറണാകുളം നഗരത്തില്‍ നോര്‍ത്ത് ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. പല ഓഫീസുകള്‍ക്കും രാവിലെ തുറക്കാനായില്ല. എം ജി റോഡിന്റെ പലഭാഗത്തും വെള്ളം പൊങ്ങി കഴിഞ്ഞു. ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ ഭാഗമായി മുടക്കിയ കോടികള്‍ കാര്യമായി ഗുണം ചെയ്തില്ലെന്ന് ബോധ്യമാവുകയാണ്. കാലവര്‍ഷം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ ഇതാണ് അവസ്ഥയെങ്കില്‍ കാലവര്‍ഷം ശക്തമാകുമ്പോള്‍ ഇക്കുറിയും കൊച്ചി മുങ്ങുമെന്ന് ഉറപ്പായി. കൊച്ചി -കളമശേരി- വി.ആര്‍ തങ്കപ്പന്‍ റോഡില്‍ 60 ലധികം വീടുകളില്‍ വെള്ളം കയറി. ഫയര്‍ഫോഴ്സ് സ്‌കൂബ ഉപയോഗിച്ച് ആളുകളെ മാറ്റുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User