വന്യജീവി കള്ളക്കടത്ത്; 666 അപൂർവ വന്യജീവികളെ കണ്ടെത്തി
വംശനാശ ഭീഷണിനേരിടുന്ന 666 ഇനം അപൂര്‍വ വന്യജീവികളെ മുംബൈയില്‍ കള്ളക്കടത്തു സംഘത്തിൽ നിന്നും ഡിആര്‍ഐ പിടികൂടി. അവയിൽ 117 എണ്ണം ചത്ത നിലയിലായിരുന്നു.
മലേഷ്യയില്‍ നിന്നും എയര്‍കാര്‍ഗോ വഴിയാണ് വന്യജീവികളെ ഇന്ത്യയിലെത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഡിആർഐ അറസ്റ്റ് ചെയ്തു.
ആമ, പെരുമ്പാമ്പ്, ഇഗ്വാന ഉള്‍പ്പടെ വിപണിയില്‍ മൂന്നുകോടി രൂപയോളം വിലവരുന്ന വന്യജീവികളെയാണ് കടത്തിയത്. ധാരാവി സ്വദേശി രാജ എന്നയാളാണ് ഇതിന് പിന്നിൽ.
അക്വേറിയത്തില്‍ വളര്‍ത്താനുള്ള മീനുകള്‍ എന്നായിരുന്നു രേഖകള്‍. ക്ലിയറന്‍സ് ലഭിച്ച് വിമാനത്താവളത്തിന് പുറത്തെത്തിയെങ്കിലും ജീവികളെ കൊണ്ടുപോയ വാഹനം ഡിആര്‍ ഐ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു.
ജീവികളെ എത്തിച്ച പെട്ടികള്‍ തിരിച്ച് എയര്‍കാര്‍ഗോ കോംപ്ലക്സില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തായത്.
മസ്ഗാവ് സ്വദേശി വിക്ടര്‍ ലോഗോ എന്നയാള്‍ക്ക് വേണ്ടിയാണ് ഇറക്കുമതി ചെയ്തതെന്നും ഒന്‍പത് ലക്ഷം രൂപ കമ്മീഷനായി ആദ്യം ലഭിച്ചെന്നും രാജ മൊഴി നല്കി. ലോഗോയെയും ഡിആര്‍ഐ അറസ്റ്റ് ചെയ്തു. വന്യജീവികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)