അമ്പും വില്ലും ആർക്കുമില്ല ; ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നം മരവിപ്പിച്ചു

അമ്പും വില്ലും ആർക്കുമില്ല ; ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നം മരവിപ്പിച്ചു

 ചിഹ്നത്തിൽ അവകാശം വാദം ഉന്നയിച്ച രണ്ട് വിഭാഗത്തിനും നൽകാതെ ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും തെരഞ്ഞെടുപ്പ് കമ്മീഷൻ മരിവിപ്പിച്ചു. ചിഹ്നത്തിൽ അവകാശവാദം ഉന്നയിച്ച് ഉദ്ധവ് താക്കറെ, ഏക്നാഥ് ഷിൻഡെ വിഭാഗങ്ങൾ രംഗത്തുവന്നതിന് പിന്നാലെയാണ് തെര. കമ്മീഷന്‍റെ നടപടി.

തർക്കം തീരാതെ ഇരുവിഭാഗങ്ങൾക്കും ചിഹ്നം ഇനി ഉപയോഗിക്കാനാകില്ല. അന്ധേരി ഈസ്റ്റ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. അതേസമയം, യഥാർഥ ശിവസേന തങ്ങളാണെന്നാണ് ഇരു പക്ഷവും അവകാശപ്പെടുന്നത്.

ഉദ്ധവിന്‍റെ നേതൃത്വത്തിലുള്ള മഹാവികാസ് അഖാഡി സഖ്യം സർക്കാരിനെ അട്ടിമറിച്ചാണ് ഒരു വിഭാഗം ശിവസേനാ എംഎൽഎമാർ ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയത്. ഈ അട്ടിമറി കഴിഞ്ഞ് നാല് മാസത്തിനു ശേഷമാണ് പാർട്ടി ചിഹ്നം തെര. കമ്മീഷൻ മരവിപ്പിച്ചിരിക്കുന്നത്.