ടി.ആർ.എസ് നേതാവ് ബി.ജെ.പിയിൽ; ദേശീയ പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെയാണ് പാർട്ടി വിട്ടത്

Oct 09, 2022 - 04:01
0
ടി.ആർ.എസ് നേതാവ് ബി.ജെ.പിയിൽ; ദേശീയ പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെയാണ് പാർട്ടി വിട്ടത്

  തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്) ഭാരതീയ രാഷ്ട്ര സമിതി  എന്ന പുതിയ  ദേശീയ പാർട്ടി രൂപീകരിച്ചതിന് പിന്നാലെ പാർട്ടിയിൽനിന്നും കൊഴിഞ്ഞുപോക്ക് .പാർട്ടി നേതാവ് പാർക്കൽ നിയമസഭ മണ്ഡലത്തിലെ മുൻ എം.എൽ.എയായ മോലുഗുരി ബികാഷ്പതി ബി.ജെ.പിയിൽ ചേർന്നു.

ടി.ആർ.എസിന്റെ രൂപീകരണം മുതൽ പാർട്ടിയോടൊപ്പം ചേർന്ന് പ്രവർത്തിച്ച വ്യക്തിയാണ് ബികാഷ്പതി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനിരിക്കെ നേതാവിന്റെ കൂറുമാറ്റം ടി.ആർ.എസിന് തിരിച്ചടിയാണ്.
നേരത്തെ ഭോജാപ്പല്ലി രാജാ യാദവ്, ഇറബെല്ലി പ്രദീപ് റാവു എന്നിവരും ടിആർഎസ് വിട്ടിരുന്നു വാറങ്കൽ നിന്നുള്ളവരാണ് ഇവർ.
2024 നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിനെ കൂടുതൽ കാര്യക്ഷമമായി നേരിടാനാണ് ചന്ദ്രശേഖരറാവു പുതിയ ദേശീയ പാർട്ടി പ്രഖ്യാപിച്ചത്. ഇത് ബിജെപിക്കും കോൺഗ്രസിനും ബദലാകുമെന്നാണ് കെ സി ആറിന്റെ   കണക്കുകൂട്ടൽ. ചിഹ്നമായി കാറും പിങ്ക് നിറവുമാണ് തീരുമാനിച്ചിരിക്കുന്നത് . മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് പാർട്ടിയുടെ തീരുമാനം.  പാർട്ടി അംഗങ്ങൾ കൂടിയാലോചിച്ചിട്ടാണ് തീരുമാനിച്ചതെന്നും രാജ്യവ്യാപകമായി പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനമെന്നും കെ ചന്ദ്രശേഖര റാവു പറഞ്ഞു. ഗുജറാത്ത് മഹാരാഷ്ട്ര കർണാടക ഡൽഹി എന്നിവിടങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പുതിയ പാർട്ടി മത്സരിക്കുമെന്നാണ് അറിയുന്നത്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User