ബഫര്‍ സോണ്‍ ഒരു കിലോമീറ്റർ ആക്കിയത് പിണറായി സർക്കാർ

2019 ലെ മന്ത്രിസഭ തീരുമാനപ്രകാരം

ബഫര്‍ സോണ്‍ ഒരു കിലോമീറ്റർ ആക്കിയത് പിണറായി സർക്കാർ

  2013 മേയ് 8 ന് ഉമ്മൻചാണ്ടി സർക്കാർ  കേരളത്തിൽ ബഫർ സോൺ അംഗീകരിക്കാൻ പറ്റില്ലെന്ന്  കേന്ദ്രസർക്കാറിനെ അറിയിച്ചിരുന്നു. എന്നാൽ   ആ കരട് വിജ്ഞാപനം അന്തിമ വിജ്ഞാപനം  ആകാത്തതിനെ തുടർന്ന് വീണ്ടും കേന്ദ്രം അഭിപ്രായം ചോദിച്ചപ്പോൾ, ബഫർ  സോൺ അംഗീകരിക്കാൻ പറ്റില്ലെന്ന ഉമ്മൻചാണ്ടി സർക്കാരിന്റെ തീരുമാനം നിലനിൽക്കെ
ഒക്ടോബർ 23 ന് പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ ബഫർ  സോൺ ആകാമെന്ന്  പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കാബിനറ്റ് തീരുമാനമെടുക്കുകയും ഒക്ടോബർ 31ന് ഉത്തരവ് ഇറക്കുകയും ചെയ്തു.   സുപ്രീംകോടതി വിധി വന്ന് മൂന്നാഴ്ച പിന്നിട്ടിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. സുപ്രീംകോടതി വിധിയിലെ ബഫര്‍സോണിലെ ഇളവ് തേടണ്ട മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്ത് നല്‍കിയത് രാഹുല്‍ ഗാന്ധി മാത്രമാണ്. ബഫര്‍സോണ്‍ വിഷയത്തില്‍ കേരളത്തില്‍ എന്തെങ്കിലും ചെയ്‌തെങ്കില്‍ അത് രാഹുല്‍ ഗാന്ധി മാത്രം. രാഹുലിന്റെ ഓഫീസ് തകര്‍ത്തതിനു പിന്നാലെ ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ പൊള്ളത്തരം പുറത്ത് ആയിരിക്കുകയാണിപ്പോൾ.