ബിജെപിയിലേക്ക് മാറാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സമ്മർദം ചെലുത്തിയെന്ന് എംഎൽഎയുടെ വെളിപ്പെടുത്തൽ.

ബിജെപിയിൽ ചേർന്നാൽ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തു; ഇഡി റെയ്ഡിനിടെ സമ്മർദമുണ്ടായെന്ന് എഎപി എംഎൽഎ

Nov 07, 2026 - 12:34
Updated: 25 minutes ago
0
ബിജെപിയിലേക്ക് മാറാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സമ്മർദം ചെലുത്തിയെന്ന് എംഎൽഎയുടെ വെളിപ്പെടുത്തൽ.

പഞ്ചാബിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിനിടെ ബിജെപിയിൽ ചേരാൻ സമ്മർദമുണ്ടായെന്നും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തെന്നും ആം ആദ്മി പാർട്ടി (എഎപി) എംഎൽഎ ഡോ. അമൻദീപ് കൗർ അറോറ. മോഗ മണ്ഡലത്തിലെ എംഎൽഎയും പഞ്ചാബിലെ എഎപി വനിതാ വിഭാഗം അധ്യക്ഷയുമാണ് അവർ.

ഏകദേശം 42 മണിക്കൂറോളം നീണ്ടുനിന്ന ഇഡി പരിശോധനയ്ക്കിടെയാണ് ബിജെപിയിൽ ചേർന്നാൽ മന്ത്രിസ്ഥാനം നൽകാമെന്ന് അറിയിച്ചതെന്നാണ് അമൻദീപ് കൗറിന്റെ വെളിപ്പെടുത്തൽ. എന്നാൽ ആം ആദ്മി പാർട്ടി വിട്ട് മറ്റൊരു രാഷ്ട്രീയ പാർട്ടിയിലേക്ക് പോകില്ലെന്നും അരവിന്ദ് കെജ്‌രിവാളിന്റെ വിശ്വസ്ത പ്രവർത്തകയായി തുടരുമെന്നും അവർ വ്യക്തമാക്കി.

നവംബർ നാലിന് പുലർച്ചെയാണ് മോഗയിലെ എംഎൽഎയുടെ വസതിയിലും ഓഫീസിലും ഭർത്താവ് നടത്തുന്ന സ്വകാര്യ ലഹരിവിമുക്ത ചികിത്സാകേന്ദ്രത്തിലും ബന്ധുക്കളുടെ വീടുകളിലുമടക്കം ഏഴ് കേന്ദ്രങ്ങളിൽ ഇഡി പരിശോധന ആരംഭിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായിരുന്നു നടപടി. സർക്കാർ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നഷ്ടപരിഹാര വിതരണത്തിലെ ക്രമക്കേടുകളാണ് അന്വേഷണത്തിന് ആധാരം.

പരിശോധനയിൽ ഒരു രൂപ പോലും കണ്ടെത്താനായില്ലെന്നും കുറ്റകരമായ തെളിവുകളൊന്നും ലഭിച്ചില്ലെന്നുമാണ് അമൻദീപ് കൗർ ആദ്യം പ്രതികരിച്ചത്. എന്നാൽ പരിശോധനയിൽ രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉൾപ്പെടെയുള്ള തെളിവുകൾ കണ്ടെത്തിയതായി ഇഡി നവംബർ ആറിന് പ്രസ്താവനയിൽ അറിയിച്ചു. സർക്കാർ, മുനിസിപ്പൽ, ചാരിറ്റബിൾ സ്വത്തുക്കൾ റവന്യൂ രേഖകളിൽ കൃത്രിമം നടത്തി എംഎൽഎയുടെയും ബന്ധുക്കളുടെയും പേരിലേക്ക് മാറ്റിയതായും ഏജൻസി ആരോപിച്ചു.

അതേസമയം, എംഎൽഎയെ ബിജെപിയിൽ എത്തിക്കാൻ ഇഡി പരിശോധനയെ ഉപയോഗിച്ചെന്നാണ് എഎപി നേതാവ് മനീഷ് സിസോദിയയുടെ ആരോപണം. പരിശോധനയ്ക്കിടെ ബിജെപിയിൽ ചേരാൻ അമ്പതോളം തവണ ആവശ്യപ്പെട്ടെന്നും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തെന്നും അദ്ദേഹം ആരോപിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User