പൊലീസിനെ കൂടുതൽ ജനസൗഹൃദമാക്കാൻ പുതിയ ഡിജിറ്റൽ പദ്ധതികൾ; HM Acts, HOMeS സംവിധാനങ്ങൾക്ക് തുടക്കം

പരാതികളിൽ സമയബന്ധിത നടപടി ഉറപ്പാക്കും; കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ ഇനി തത്സമയം ലഭിക്കും

Nov 07, 2026 - 10:19
0
പൊലീസിനെ കൂടുതൽ ജനസൗഹൃദമാക്കാൻ പുതിയ ഡിജിറ്റൽ പദ്ധതികൾ; HM Acts, HOMeS സംവിധാനങ്ങൾക്ക് തുടക്കം

തിരുവനന്തപുരം : പൊലീസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനസൗഹൃദവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി പുതിയ ഡിജിറ്റൽ പദ്ധതികൾക്ക് തുടക്കമായി. പരാതികളിൽ സമയബന്ധിത പരിഹാരം ഉറപ്പാക്കുന്നതിനും സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ തത്സമയം ലഭ്യമാക്കുന്നതിനുമായി എച്ച്.എം. ആക്‌ട്‌സ് (HM Acts), ഹോംസ് (HOMeS) എന്നീ സംവിധാനങ്ങളാണ് ആരംഭിച്ചത്.

ആഭ്യന്തരമന്ത്രിക്ക് ലഭിക്കുന്ന പരാതികൾ വേഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിലേക്ക് എത്തിക്കുകയും അവയിൽ സ്വീകരിക്കുന്ന നടപടികൾ പരാതിക്കാരനെ അറിയിക്കുകയും ചെയ്യുന്നതാണ് HM Acts പദ്ധതിയുടെ ലക്ഷ്യം. പരാതികൾ താഴെത്തട്ടിൽ തന്നെ സമയബന്ധിതമായി പരിഗണിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും.

സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകളും മറ്റ് പ്രധാന വിവരങ്ങളും തത്സമയം ലഭ്യമാക്കുന്നതിനുള്ള പ്രത്യേക ഡാഷ്‌ബോർഡാണ് HOMeS. ആഭ്യന്തരമന്ത്രിക്കും പൊലീസ് വകുപ്പിനും കുറ്റകൃത്യങ്ങളുടെ നിലവിലെ സാഹചര്യം വിലയിരുത്താനും ആവശ്യമായ നടപടികൾ വേഗത്തിൽ സ്വീകരിക്കാനും ഈ സംവിധാനം സഹായിക്കും.

പൊലീസ് സംവിധാനത്തിൽ സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിച്ച് പൊതുജനങ്ങൾക്ക് കൂടുതൽ മികച്ച സേവനം ലഭ്യമാക്കുകയാണ് പുതിയ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User