ഇൻഫോപാർക്ക് റോഡിൽ സ്വകാര്യ ബസിടിച്ച് യുവതി മരിച്ചു; അപകടം ഫിറ്റ്നസ് സെന്ററിൽനിന്ന് മടങ്ങവേ
റോഡിലേക്ക് വീണ യുവതിയുടെ ദേഹത്തുകൂടി ബസിന്റെ പിൻചക്രം കയറിയിറങ്ങി
കാക്കനാട്: ഇൻഫോപാർക്ക് റോഡിലെ കുഴിക്കാട്ടുമൂല ജംക്ഷനു സമീപം സ്വകാര്യ ബസിടിച്ച് യുവതി മരിച്ചു. കുസുമഗിരി ഹൊയ്ശാല ഇ ഹോംസിൽ താമസിക്കുന്ന തൃശൂർ തോളൂർ പുളിഞ്ചേരി കായമ്പിള്ളിയിൽ എ. അക്ഷര (29) ആണ് മരിച്ചത്. ഇൻഫോപാർക്കിലെ ഇ.വൈ. കമ്പനിയിലെ ജീവനക്കാരിയായിരുന്നു.
ഇന്നലെ രാവിലെ 8.20ന് ഫിറ്റ്നസ് സെന്ററിൽനിന്ന് മടങ്ങുന്നതിനിടെയായിരുന്നു അപകടം. റോഡരികിലൂടെ പരമാവധി വശം ചേർന്ന് നടന്നുപോകുകയായിരുന്ന അക്ഷരയെ എതിർദിശയിൽനിന്ന് അമിത വേഗത്തിലെത്തിയ ഇൻഫോപാർക്ക്–എറണാകുളം റൂട്ടിലെ 'മലയിൽ' സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ അക്ഷരയുടെ ദേഹത്തുകൂടി ബസിന്റെ പിൻചക്രം കയറിയിറങ്ങി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടവുമായി ബന്ധപ്പെട്ട് ബസ് ഓടിച്ചിരുന്ന കാക്കനാട് സ്വദേശി ബിനോയ് (43)യെ ഇൻഫോപാർക്ക് പൊലീസ് പിടികൂടി. ബസും കസ്റ്റഡിയിലെടുത്തു.
ഓമനക്കുട്ടന്റെയും ലീലയുടെയും മകളാണ് അക്ഷര. ഭർത്താവ്: എടപ്പാൾ പന്താവൂർ സ്വദേശി വരുൺ. സഹോദരി: അരുണിമ.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)