ADGP രക്ഷകരെ പൂട്ടി ഷൗക്കത്തലി ; ചെന്നിത്തല ഒപ്പുവെക്കും

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട എസ്‌ഐടി റിപ്പോർട്ട് സർക്കാരിന് കൈമാറിയതോടെ എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ തുടർനടപടിയിൽ നിർണായക തീരുമാനം പ്രതീക്ഷിക്കുന്നു.

Jul 23, 2026 - 15:06
Updated: 2 months ago
0
ADGP രക്ഷകരെ പൂട്ടി ഷൗക്കത്തലി ; ചെന്നിത്തല ഒപ്പുവെക്കും

എ ഡി ജി പി എം. ആർ. അജിത്കുമാറിന്റെ ഭാവി നിർണ്ണയ പത്രത്തിൽ ആഭ്യന്തര മന്ത്രി ഇന്ന് ഒപ്പു വെക്കും. പിണറായി വിജയൻറെ ഭരണത്തിൽ യൂത്ത് കോൺഗ്രസുകാരെ തല്ലിക്കൊല്ലാൻ ഉള്ള എ ഡി ജി പി യുടെ ചുമതല വഹിച്ചിരുന്ന എം ആർ അജിത്കുമാർ ഇന്ന് കരയും. ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിക്കാന്‍ എഡിജിപി എം.ആര്‍.അജിത്കുമാര്‍ ഇടപെട്ടെന്ന റിപ്പോർട്ട്  സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖര്‍ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിരിക്കുന്നു. പോലീസ് സേനയ്ക്ക് ഇത്രയും വലിയ കളങ്കം വരുത്തിയ ഒരു ഉദ്യോഗസ്ഥൻ ഇനി ആ കസേരയിൽ വേണ്ടാന്ന് തീരുമാനിച്ച എസ്  ഐ ടി തലവൻ ഷൗക്കത്തലിയുടെ അന്വേഷണറിപ്പോട്ടാണ് അജിത്കുമാറിന്റെ നെഞ്ചകം തകർത്തുകൊണ്ട് ഡി ജി പി വഴി ആഭ്യന്തര സെക്രട്ടറിയിലേക്കും അവിടെ നിന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മേശപ്പുറത്തേക്കും എത്തിയിരിക്കുന്നത്.അജിത് കുമാറിനെതിരെ എന്തു തുടര്‍നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നതില്‍ ഏറെ നിര്‍ണായകമാണ് ഡിജിപിയുടെ റിപ്പോര്‍ട്ട് എന്നിരിക്കെ എസ് ഐ ടി കണ്ടത്തിയതിൽ നിന്നും എന്തെങ്കിലും തിരുത്തൽ വരുത്തിയാൽ ഷൗക്കത്തലിയല്ല, കേരളം തന്നെയിളകും. ഒരു പോലീസ് സംവിധാനത്തിന്റെ നിലക്കും വിലയ്ക്കും യോജിക്കാത്ത തരത്തിൽ രാജ്യത്തിന്റെ നിയമങ്ങളെ മുഴുവൻ വെല്ലുവിളിച്ച ഒരു പോലീസ് ഓഫിസർ, അയാൾ ഇനിയും ആ കസേരയിൽ  തുടർന്നാൽ കേരളത്തിന്റെ നിയമ പാലനം തന്നെ അവതാളത്തിലാകുമെന്ന്  കേരളം തന്നെ ഉറപ്പിച്ചിരിക്കുന്നു. അതുകൊണ്ടു എം ആർ അജിത്കുമാറിനെ ആരെങ്കിലും സംരക്ഷിക്കാൻ നോക്കിയാൽ അവർക്കെതിരെ പ്രതിഷേധ കൊടുങ്കാറ്റായിരിക്കും ഉണ്ടാകുക. അതുകൊണ്ടു തന്നെ  ഇന്ന് ആഭ്യന്തര മന്ത്രിയുടെ ഒപ്പ് പതിയുന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരു തീരുമാനവുമായിട്ടിരിക്കും.. അതായത്, അഗ്നിരക്ഷാ വിഭാഗം മേധാവി നിതിന്‍ അഗര്‍വാള്‍ ജൂലൈ 31നു വിരമിക്കുക്കുകയാണ്, അപ്പോൾ നമുക്കറിയാം ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ഉദ്യോഗസ്ഥനാണ് അജിത്കുമാര്‍. അവിടെയാണ് പണി കിട്ടാൻ പോകുന്നത്. സസ്‌പെന്‍ഷന്‍ അടക്കമുള്ള കടുത്ത അച്ചടക്ക നടപടി നേരിട്ടാല്‍ ഡിജിപി റാങ്കിലേക്കുള്ള അജിത്കുമാറിന്റെ സ്ഥാനക്കയറ്റം മുടങ്ങും.

അകാരണമായി മർദനം നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ ചെയ്ത തെറ്റിനേക്കാൾ വലുതാണ് ഈ നടപടി. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ തല്ലിച്ചതച്ച പിണറായി വിജയന്റെ സുരക്ഷാസംഘത്തെ കേസില്‍ നിന്നു രക്ഷിക്കാന്‍ അജിത്കുമാർ നേരിട്ട്  ഇടപെട്ടെന്നു തെളിയിക്കുന്ന റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം  ഡിജിപിക്കു റിപ്പോര്‍ട്ടായി സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് അതേപടി  അംഗീകരിക്കാതെ ഒരു തവണ മടക്കി അയച്ചു  ഡി ജി പി. എന്നാൽ, അതിനേക്കാളും കൂടുതൽ തെളിവുമായി പ്രത്യേക അന്വേഷണ സംഘം തലവൻ ഷൗക്കത്തലി വീണ്ടും ഡിജിപിക്ക് തിരിച്ചയച്ചു.   അതിനുപുറമെ ഡിജിപി അജിത്കുമാറിന്റെ വിശദീകരണം തേടികൊണ്ടും കത്തയച്ചു..  അജിത് കുമാര്‍ മറുപടി നല്‍കുകയും  ചെയ്തു.. കേസ് അട്ടിമറിക്കാന്‍ തന്റെ ഓഫിസ് ഇടപെട്ടെന്നു പറയുന്ന സമയത്ത് താന്‍ മുണ്ടക്കൈ - ചൂരല്‍മല ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വയനാട്ടിലായിരുന്നുവെന്നാണ് അജിത്കുമാറിന്റെ വാദം. സ്ഥലത്തുണ്ടായിരുന്നില്ലെങ്കിലും അജിത്കുമാറിന്റെ നിര്‍ദേശപ്രകാരമാണ് അദ്ദേഹത്തിന്റെ ഓഫിസിലെ 2 ഗ്രേഡ് എസ്‌ഐമാര്‍ കേസ് ഡയറി തിരുത്തിയതെന്നാണ് എസ്‌ഐടിയുടെ കണ്ടത്തൽ.. അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തത തേടിയപ്പോള്‍ ഇക്കാര്യം ഡിജിപിയെ എസ്‌ഐടി അറിയിക്കുകയും ചെയ്തു.. എന്നാല്‍ ഇതു പരിഗണിക്കാതെയാണോ ഡിജിപി ഇന്നു  സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയത് എന്നും സംശയമാണ്. ഏതായാലും ഇതോടെ എസ്‌ഐടി റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍നടപടികളിലേക്കു കടക്കാന്‍ ആഭ്യന്തര വകുപ്പിനു വഴിതെളിഞ്ഞു. വകുപ്പുതല നടപടിയില്‍ അന്തിമ തീരുമാനമെടുക്കും മുന്‍പ് മുഖ്യമന്ത്രിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഒരു തവണ കൂടി ചര്‍ച്ച നടത്തും. അജിത്കുമാറിന്റെ ഓഫിസില്‍ ജോലി ചെയ്തിരുന്ന 2 ഗ്രേഡ് എസ്‌ഐമാര്‍ക്കെതിരെയും വകുപ്പുതല നടപടി വരും എന്നാണറിയുന്നത്. അങ്ങനെ രക്ഷിക്കാൻ മനസ്സിലാഗ്രഹമുള്ളവർക്കു പോലും ജനരോഷത്തിനുമുന്നിൽ അല്ലെങ്കിൽ പ്രവർത്തകരുടെ വികാഹാരത്തിനുമുന്നിൽ മുട്ട് മടക്കേണ്ടി വന്ന ഒരു കേസ്സായി മാറുമോ എന്നുള്ളത് മണിക്കൂറുകൾക്കുള്ളിൽ അറിയാം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User