അന്നത്തെ ആരോപണങ്ങളും ഇന്നത്തെ അന്വേഷണവും; വീണാ ജോർജ് കേസ് വീണ്ടും ചർച്ചയിൽ
കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതോടെ, പഴയ സംഭവവുമായി ബന്ധപ്പെട്ട ആരോപണങ്ങളും രാഷ്ട്രീയ വിവാദങ്ങളും വീണ്ടും സജീവമാകുന്നു.
ഈ സതീശൻ സർക്കാർ ചെയ്യുന്ന സഹായം കാണുമ്പോൾ ഒരു രക്ഷയുമില്ല. ചിരിക്കാനും വയ്യ കരയാനും വയ്യ സന്തോഷകൊണ്ട് ഇരിക്കാനും വയ്യ എന്ന അവസ്ഥയിലാണ്.. ഇപ്പോഴിതാ കെ എസ് യു പോക്കിരികളുടെ അടിയേറ്റ് പുളഞ്ഞ പാവം വീണ ജോർജ്ജിന്റെ അഭിനയത്തെ പറ്റി അന്വേഷിക്കാനും അവാർഡ് നൽകാനും പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ് സതീശൻ. ശത്രുവിന് പോലും ഇങ്ങനെയൊരു അവസ്ഥ വരാൻ പാടില്ലായിരുന്നു. എല്ലാം ഒപ്പിച്ചുവെച്ച അന്നത്തെ സ്പീക്കർ ഷംസീറിനെയും കാണാനില്ല. എല്ലാ കോസ്റ്റ്യൂമും ഒരുക്കി കൊടുത്ത പിണറായി കപ്പിത്താനെയും കാണാനില്ല. ഇപ്പോഴിതാ അന്വേഷണം ഒറ്റയ്ക്ക് നേരിടാൻ പോകുകയാണ് പാവം വീണ. പഴയ ആരോഗ്യമന്ത്രിയുടെ ആരോഗ്യം ഇനി എന്താവ്വോ എന്തോ.. ഏതായാലും കണ്ണൂരിൽ റെയിൽവേ സ്റ്റേഷനിൽ ഇരിക്കുകയായിരുന്ന മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ
കെ എസ് യു പ്രവർത്തകർ മാരകായുധങ്ങളുമായി ആക്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ഉത്തരവിറങ്ങിയിരിക്കുന്നു.. കെഎപി നാലാം ബറ്റാലിയൻ കമാൻഡൻറ് യു. പ്രേമനും അതുപോലെ കണ്ണൂർ എ സി പി എം.പി. ആസാദിന്‍റെയും നേതൃത്വത്തിലുള്ള സംഘത്തിൽ 6 അംഗങ്ങൾ കൂടിയുണ്ട്. റെയിൽവേ ഇൻസ്പെക്ടര്‍ ജി. എസ്. സജിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. മൂന്ന് എസ്ഐമാരും രണ്ട് എഎസ്ഐമാരും സംഘത്തിലുണ്ട്. ഉത്തരവ് ലഭിച്ചതിനെ തുടർന്ന് ശക്തമായ അന്വേഷണം ഉറപ്പാക്കുന്നതിന് വേണ്ടി അന്വേഷണ സംഘം ഉടൻ യോഗം ചേരും. ഒരു വലതുപക്ഷ സർക്കാരിന് ഇടതു പക്ഷ നേതാക്കളോടുള്ള സ്നേഹവും കരുതലും എത്രത്തോളം ഉണ്ടന്ന് മനസ്സിലാക്കാൻ ഈ അന്വേഷണം തന്നെ ധാരാളം.
നമുക്കറിയാം, ഫെബ്രുവരി 25നായിരുന്നു കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് വീണാ ജോർജിനെ കെഎസ് യു പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. പക്ഷെ ദിവ്യ ശക്തിയുള്ള ആ കെ എസ് യുക്കാർ മീറ്ററുകൾക്കപ്പുറത്തു നിന്ന് തന്നെ മാരകായുധങ്ങളുമായി മന്ത്രിയെ വധിക്കാൻ കഴിവുള്ളവരാണെന്നാണ് പറയുന്നത്. അങ്ങനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഗൺമാന്‍റെ പരാതിയിൽ കെഎസ് യു കണ്ണൂർ ജില്ലാ പ്രസിഡന്‍റ് എംസി അതുൽ ഉൾപ്പെടെ 5 പേർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പും ചുമത്തി പിടിച്ച് അകത്തിട്ടു. പിന്നീട് വധശ്രമം ഒഴിവാക്കിയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഗൺമാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആദ്യം IPC 307 വധശ്രമം , മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, റെയിൽവേ ആക്ട് പ്രകാരമുള്ള വകുപ്പുകൾ എന്നിവ എല്ലാം കൂട്ടിയാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ പിന്നീട് അന്വേഷണത്തിന് ശേഷം റെയിൽവേ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചപ്പോൾ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ഒഴിവാക്കുകയാണുണ്ടായത്. എന്നാൽ വധശ്രമ വകുപ്പ് ചുമത്തിയതിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും, അതുപോലെ കേസിന്റെ മറ്റു വശങ്ങളും വീണ്ടും വിശദമായി പരിശോധിക്കാൻ ഇപ്പോൾ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇനി എസ്.ഐ.ടി നടത്തുന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കെ.എസ്.യു പ്രവർത്തകർക്കെതിരെയുള്ള അന്തിമ വകുപ്പുകൾ ഏതൊക്കെയാണെന്ന് പൂർണ്ണമായി തീരുമാനിക്കപ്പെടുക. അതുപ്രകാരം ഈ നട്ടാൽ കുരുക്കാത്ത പച്ച നുണ പറഞ്ഞ മന്ത്രിയുടേയും ഗൺമാന്റേയും മൊഴി പുതിയ അന്വേഷണസംഘം രേഖപ്പെടുത്തും. കെഎസ് യു പ്രവർത്തകർക്കെതിരെ വധശ്രമം ചുമത്തിയതിൽ ഉയർന്ന തലത്തിൽ നടന്ന ഗൂഢാലോചനയിലും അന്വേഷണം ഉണ്ടാകും..സത്യത്തിൽ ഒരു കരിങ്കൊടി പ്രതിഷേധം കഴിഞ്ഞപ്പോൾ തന്നെ ആ വിദ്യാർത്ഥി നേതാക്കൾക്ക് നേരെ അഴിഞ്ഞാടിയതിന്റെ ക്ഷീണം തീർക്കാൻ റെയിൽവേ സ്റ്റേഷനിൽ ഇരിക്കുകയായിരുന്ന വീണ ജോർജ്ജിന്റെ അടുത്തു വന്നു ഇതൊരു വമ്പൻ നാടകമാക്കാൻ പറഞ്ഞത് സ്പീക്കർ ഷംസീർ ആണ്.. അതിനുള്ള എല്ലാ അടവും പറഞ്ഞു കൊടുത്ത് മുഖ്യമന്ത്രിയെ വിളിച്ചു കാര്യവും പറഞ്ഞു. അതിനേക്കാളും വലിയ പിന്തുണയായിരുന്നു പിണറായി സഖാവും നൽകിയത്. വീണ ജോർജാകട്ടെ തകർത്തഭിനയിച്ചു. കണ്ണൂർ ജനറൽ ആശുപത്രിയിൽ നിന്നും അടിയന്തിരമായി സി പി എം ഭരിക്കുന്ന പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്തുവേണമെങ്കിലും എഴുതി ചേർക്കാം എന്ന ഒരു പ്രത്യേകത പരിയാരത്തുണ്ട്. പക്ഷെ അഭിനയിച്ചു മടുക്കുകയും ഏതു സമയവും പത്രക്കാർ പിടിക്കുകയും ചെയ്യും എന്നുറപ്പായപ്പോൾ അർധരാത്രി തന്നെ ഡിസ്ചാർജ്ജു പോലും ചെയ്യാതെ ഈ അതീവ ഗുരുതര നിലയിൽ കിടക്കുകയായിരുന്ന വീണ രോഗി ആശുപത്രിയിൽ നിന്നും മുങ്ങി. അതും ഈ അത്യാസന്ന നിലയിൽ കേരളത്തിലെ റോഡ് വഴി യാത്ര ചെയ്തു എന്ന് പറഞ്ഞാൽ അത് എസ് ഐ ടി അല്ല സി ബി ഐ അന്വേഷിക്കേണ്ടുന്ന കേസ്സാണ്. അങ്ങനെ നാടകം സംവിധാനം ചെയ്തവരും വിതരണം ചെയ്തവരൊന്നും ഇപ്പോൾ കൂടെയില്ല അഭിനയിച്ചു തകർത്തതെങ്ങനെയെന്നു നടി തന്നെ പറയണം. അവാർഡ് ആൺ കിട്ടുന്ന പോകുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)