പ്രത്യേക പോലീസ് സേനയെ ഇറക്കി ; പിണറായിയുടെ വാതിൽ കൊട്ടിയടച്ച് മുരളീധരൻ

അവയവക്കടത്ത് കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ആശുപത്രികൾ, ഇടനിലക്കാർ, സാമ്പത്തിക ഇടപാടുകൾ എന്നിവയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി സർക്കാർ.

Jul 23, 2026 - 12:18
Updated: 2 months ago
0
പ്രത്യേക പോലീസ് സേനയെ ഇറക്കി ; പിണറായിയുടെ വാതിൽ കൊട്ടിയടച്ച് മുരളീധരൻ

ഇനി മുരളീധര താണ്ഡവം! ലഹരി മാഫിയയെ ചെന്നിത്തല പൂട്ടിയപ്പോൾ, ആരോഗ്യ മേഖലയിലെ കുറച്ച് കൊമ്പന്മാരായ കൊള്ളക്കാരെ പൂട്ടാൻ പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ച് കളത്തിലിറക്കിയിരിക്കുകയാണ് കെ. മുരളീധരൻ! അതിനായി എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിലാണ് ശക്തമായ അന്വേഷണ സംഘത്തിന് രൂപം നൽകിയിരിക്കുന്നത്. പിണറായി സർക്കാർ തുറന്നുവെച്ച എല്ലാ കൊള്ള സംഘങ്ങളുടെയും വാതിലുകൾ കൊട്ടിയടയ്ക്കുകയാണ് യു.ഡി.എഫ്!...കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച കൊച്ചിയിലെയും കോഴിക്കോട്ടെയും ഈ അനധികൃത അവയവക്കച്ചവട ശൃംഖലയെ വേരോടെ പിഴുതെറിയാൻ തന്നെയാണ് പുതിയ സർക്കാരിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെയും പുറപ്പാട്. പ്രമുഖ കോർപ്പറേറ്റ് ആശുപത്രികളിലേക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) അന്വേഷണം വ്യാപിപ്പിച്ച നിർണായക ഘട്ടത്തിലാണ്, ഒട്ടും സമയം കളയാതെ സംസ്ഥാന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്....കേരളത്തിലെ ഏറ്റവും സത്യസന്ധരായ  പോലീസ് ഉദ്യോഗസ്ഥരിൽ ഒരാളായ കെ.എസ്. സുദർശന് മുന്നിൽ കൃത്യമായ ഒരു ദൗത്യമേയുള്ളൂ— സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ, സ്വാധീനങ്ങൾക്ക് തലവെയ്ക്കാതെ അവയവ മാഫിയയുടെ തറക്കല്ല് ഇളക്കുക! ഇതിനായി സൈബർ സെൽ, എക്കണോമിക് ഒഫൻസ് വിങ്, സ്റ്റേറ്റ് ഇന്റലിജൻസ്, ആന്റി ഹ്യൂമൻ ട്രഫിക്കിങ് യൂണിറ്റ് എന്നിവയിലെ മിടുക്കരായ ഉദ്യോഗസ്ഥരെ അണിനിരത്തി പക്കാ ശാസ്ത്രീയ അന്വേഷണത്തിനാണ് വി.ഡി. സതീശൻ സർക്കാരും കെ. മുരളീധരനും വഴിതുറന്നിരിക്കുന്നത്...അന്വേഷണ റിപ്പോർട്ടുകൾ പുറത്തുകൊണ്ടുവരുന്നത് വൻകിട തട്ടിപ്പിന്റെ ഞെട്ടിക്കുന്ന ചിത്രമാണ്. കാസർഗോഡ് സ്വദേശിയായ പ്രധാന ഇടനിലക്കാരൻ മുഹമ്മദ് നജീബ് കല്ലട്രയുടെ നേതൃത്വത്തിലാണ് വ്യാജരേഖ ചമച്ചുള്ള അവയവ മാറ്റിവെക്കലുകൾ നടന്നത്. ജനപ്രതിനിധികളായ എം.പിമാരുടെയും എം.എൽ.എമാരുടെയും വ്യാജ ലെറ്റർഹെഡുകൾ, വ്യാജ വില്ലേജ്-വിവാഹ സർട്ടിഫിക്കറ്റുകൾ എന്നിവ നിർമ്മിച്ചായിരുന്നു ഈ കൊള്ള. എറണാകുളത്തെ പള്ളിക്കര കേന്ദ്രീകരിച്ച് മുപ്പത്തഞ്ചോളം പേർക്കാണ് ഇത്തരത്തിൽ വ്യാജ രേഖകൾ നിർമ്മിച്ചു നൽകിയത്.

ഓരോ വൃക്ക മാറ്റിവെക്കലിനും സ്വീകർത്താക്കളിൽ നിന്ന് 15 ലക്ഷം രൂപ വീതം ഈടാക്കി, പാവപ്പെട്ട ദാതാവിന് 10 ലക്ഷം നൽകി ബാക്കി 5 ലക്ഷം രൂപ ഇടനിലക്കാരും മാഫിയയും വീതിച്ചെടുക്കുന്ന ക്രൂരമായ രീതി! വടക്കേക്കര സ്വദേശിയായ സ്ത്രീയെ പത്ത് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് വൃക്ക നൽകാൻ പ്രേരിപ്പിച്ച സംഭവം മാത്രംമതി ഈ മാഫിയയുടെ വ്യാപ്തി വ്യക്തമാക്കാൻ...എന്നാൽ കേവലം പ്രാദേശിക ഇടനിലക്കാരിൽ മാത്രം അന്വേഷണം ഒതുങ്ങില്ല. മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ വിദേശത്തുനിന്ന് രോഗികളെ എത്തിച്ച്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മലയാളികളെ കെണിയിൽപ്പെടുത്തുന്ന അന്താരാഷ്ട്ര ശൃംഖലയെക്കുറിച്ചും എസ്‌.ഐ.ടി അന്വേഷിക്കും. കേസിന് പിന്നിലെ ഹവാല-ക്രിപ്റ്റോകറൻസി വഴിയുള്ള കോടികളുടെ സാമ്പത്തിക ഇടപാടുകളും പോലീസിന്റെ പരിധിയിൽ വരും...ആശുപത്രി അധികൃതരുടെയും സിസ്റ്റത്തിലെ കറുത്ത കരങ്ങളുടെയും ഒത്താശയില്ലാതെ ഇത്ര വലിയ മാഫിയക്ക് തഴച്ചുവളരാനാകില്ലെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ, ആരുടെയും മുഖം നോക്കാതെ, രാഷ്ട്രീയ-ഭരണ സ്വാധീനങ്ങൾക്ക് വഴങ്ങാതെ, ആശുപത്രി മാനേജ്‌മെന്റുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ പോലീസിന് പൂർണ്ണ സ്വാതന്ത്ര്യമാണ് കൈവന്നിരിക്കുന്നത്...വർഷങ്ങളായി തുടരുന്ന ഈ മെഡിക്കൽ കൊള്ളയ്ക്കും അതിന് തണലൊരുക്കിയവർക്കും ഇനി രക്ഷയില്ല! പൂർണ്ണമായ നിഷ്പക്ഷതയോടെ, ഭയരഹിതമായി പോലീസിന് മുന്നോട്ടുപോകാനുള്ള അന്തരീക്ഷമൊരുക്കി, ഇരകളായ പാവപ്പെട്ട മനുഷ്യർക്ക് നീതി ഉറപ്പാക്കാനും കേരള മെഡിക്കൽ രംഗത്തെ ഏറ്റവും വലിയ ക്ലീനിംഗ് നടത്താനും യു.ഡി.എഫ് സർക്കാരും ആരോഗ്യ മന്ത്രി കെ. മുരളീധരനും റെഡിയായിക്കഴിഞ്ഞു!

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User