സംസ്ഥാന സ്കൂൾ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ; അദിതയ്ക്ക് കെ.എസ്.യുവിന്റെ ആദരം

2026–27 കേരള സംസ്ഥാന സ്കൂൾ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ Senior Girls U-19 വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി വെങ്കല മെഡൽ സ്വന്തമാക്കിയ അദിതയ്ക്ക് ആദരം.

Sep 29, 2026 - 11:07
0
സംസ്ഥാന സ്കൂൾ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ; അദിതയ്ക്ക് കെ.എസ്.യുവിന്റെ ആദരം

കാസർഗോഡ്മ : മധൂർ ണ്ഡലം കോൺഗ്രസ് സെക്രട്ടറി വിദ്യ പി.യുടെ മകളായ അദിതയെ കെ.എസ്.യു മധൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആദരിച്ചത്. കായികരംഗത്ത് മികച്ച നേട്ടം കൈവരിച്ച അദിതയ്ക്ക് ചടങ്ങിൽ അഭിനന്ദനങ്ങളും ആശംസകളും നേർന്നു.

ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം. രാജീവൻ നമ്പ്യാർ, മണ്ഡലം പ്രസിഡന്റ് മഹമൂദ് വട്ടയക്കാട്, ബ്ലോക്ക് സെക്രട്ടറിമാരായ എം. ധർമ്മധീര, സന്തോഷ് ക്രസ്റ്റ, വാർഡ് പ്രസിഡന്റ് അബൂബക്കർ പട്ല, കെ.എസ്.യു മണ്ഡലം പ്രസിഡന്റ് ഷജ പട്ല എന്നിവർ സംസാരിച്ചു.

ഫെൻസിങ് രംഗത്തെ മികച്ച പ്രകടനത്തിലൂടെ സംസ്ഥാനതലത്തിൽ നേട്ടം കൈവരിച്ച അദിതിയുടെ വിജയം മധൂരിന്റെ കായികമേഖലയ്ക്കും അഭിമാനമായി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User