മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിന് സമഗ്ര പദ്ധതി; 12 സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവെച്ച് സർക്കാർ

മാതാപിതാക്കളെ ഉപേക്ഷിക്കുന്നവർക്കെതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള കർശന നടപടി; കെയർ ഗീവേഴ്സ് കോഴ്സും പ്ലസ് ടു വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വോളണ്ടിയർ കോറും രൂപീകരിക്കും

Nov 11, 2026 - 05:39
0
മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിന് സമഗ്ര പദ്ധതി; 12 സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവെച്ച് സർക്കാർ

തിരുവനന്തപുരം : മുതിർന്ന പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കാൻ സമഗ്ര പദ്ധതികളുമായി സർക്കാർ. ക്ഷേമരംഗത്തെ അക്കാദമിക, ഗവേഷണ, സാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്ന 12 സ്ഥാപനങ്ങളുമായി ഡിപ്പാർട്ട്മെന്റ് ഓഫ് സീനിയർ സിറ്റിസൺ ധാരണാപത്രം ഒപ്പുവച്ചു. സജീവവും ആരോഗ്യകരവുമായ വാർധക്യം, സമൂഹാധിഷ്ഠിത പരിചരണം, സ്വതന്ത്ര ജീവിതം, സിൽവർ ഇക്കോണമി, കെയർ ഇക്കോണമി, ഗവേഷണം, വിവരാധിഷ്ഠിത നയരൂപീകരണം, സാമൂഹിക സുരക്ഷ, അവകാശങ്ങൾ തുടങ്ങി അഞ്ച് പ്രധാന മേഖലകൾ കേന്ദ്രീകരിച്ചായിരിക്കും വകുപ്പിന്റെ പ്രവർത്തനം.

മുതിർന്ന പൗരന്മാരുടെ സംരക്ഷണം കേവലം സർക്കാർ ഉത്തരവാദിത്തമായി കാണാതെ സാമൂഹിക സംസ്കാരമായി വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കി. അച്ഛനമ്മമാരെ ഉപേക്ഷിക്കുകയോ വീടുകളിൽനിന്ന് ഇറക്കിവിടുകയോ ചെയ്യുന്നവർക്കെതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കും.

മുതിർന്ന പൗരന്മാർക്ക് ഫലപ്രദമായ പരിചരണം ഉറപ്പാക്കുന്നതിനായി കെയർ ഗീവേഴ്സ് കോഴ്സിന്റെ സിലബസ് തയ്യാറാക്കിവരികയാണ്. പ്ലസ് ടു വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വോളണ്ടിയർ കോർ രൂപീകരിക്കാനും പദ്ധതിയുണ്ട്.

പരിചരണവും സംരക്ഷണവും ഉറപ്പാക്കുന്നതിനൊപ്പം സിൽവർ ഇക്കോണമിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനും സർക്കാർ ലക്ഷ്യമിടുന്നു. വിരമിച്ച വ്യക്തികളുടെ അനുഭവസമ്പത്തും അറിവും പുതിയ സ്റ്റാർട്ടപ്പുകൾക്കും വ്യവസായങ്ങൾക്കും മെന്ററിങ്ങിനായി ഉപയോഗപ്പെടുത്തും. മുതിർന്ന പൗരന്മാരുടെ അറിവും പ്രവർത്തനപരിചയവും സമൂഹത്തിന്റെ വികസനത്തിന് പ്രയോജനപ്പെടുത്തുന്ന രീതിയിലുള്ള പദ്ധതികൾക്കും ഇതിലൂടെ വഴിയൊരുങ്ങും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User