കെ.സി. വേണുഗോപാലിന്റെ മണ്ഡലത്തിൽ ബിജെപിക്ക് തിരിച്ചടി; പഞ്ചായത്ത് ഭരണം തകർന്നു

കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് സിപിഎം പിന്തുണച്ചതോടെ ആലപ്പുഴ ചേന്നം പള്ളിപ്പുറം പഞ്ചായത്തിലെ ബിജെപി ഭരണത്തിന് തിരിച്ചടിയായി.

Aug 29, 2026 - 17:05
0
കെ.സി. വേണുഗോപാലിന്റെ മണ്ഡലത്തിൽ ബിജെപിക്ക് തിരിച്ചടി; പഞ്ചായത്ത് ഭരണം തകർന്നു

ആലപ്പുഴ ജില്ലയിൽ ബി.ജെ.പി. ഭരിക്കുന്ന ചേന്നം പള്ളിപ്പുറം പഞ്ചായത്ത് അവർക്കു നഷ്ടമായിരിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായതോടെയാണ് ബിജെപിയുടെ പ്രതീക്ഷകളെല്ലാം  6 മാസം കഴിയുമ്പോൾ തന്നെ തകർന്നടിഞ്ഞത്. പഞ്ചായത്തിൽ ആകെ യുള്ള 19 അംഗ പഞ്ചായത്ത് ഭരണസമതിയിൽ ബി.ജെ.പി.യ്ക്കും കോൺഗ്രസിനും ഏഴ് വീതം അംഗങ്ങളാണുള്ളത്. കൂടാതെ സി.പി.എമ്മിന് അഞ്ച് സീറ്റുമുണ്ട്. 2025 ഡിസംബറിൽ നടന്ന തദ്ദേശ തെരഞ്ഞടുപ്പിൽ ഒരേ പോലെ സീറ്റുകൾ
നേടി കോൺഗ്രസ്സും ബിജെപി യും ഒപ്പത്തിനൊപ്പ൦ എത്തിയപ്പോൾ  സാധാരണ ചെയ്യാറുള്ളതുണിപോലെ നറുക്കെടുപ്പിലൂടെയാണ് ബി.ജെ.പി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെ തെരഞ്ഞെടുത്തത്. നറുക്കെടുപ്പ് ഭാഗ്യം രണ്ടിലും ബിജെപി യെ തുണച്ചപ്പോൾ സ്ഥാനങ്ങൾ നേടി ബിജെപി ഭരണത്തിൽ എത്തി. എന്നാൽ എട്ടുമാസം ഭരിച്ചു കഴിയുമ്പോഴേക്കും ബിജെപിയുടെ ഭരണത്തിനെതിരെ അതിശക്തമായ എതിർപ്പ് വരികയും ബിജെപി യെ ഭരണത്തിൽ നിന്നും താഴെയിറക്കണം എന്നുള്ള ഒരു വികാരം പഞ്ചായത്തിൽ ഉടനീളം വരികയും ചെയ്തു. അതിന്റെ ഭാഗമായിട്ടാണ് കോൺഗ്രസ്സ് കൊണ്ട് വന്ന പ്രമേയത്തെ സി.പി.എം പിന്തുണച്ചിരിക്കുന്നത്. അതോടെയാണ് അവിശ്വാസം പാസായത്.
വൈസ് പ്രസിഡന്റിനെതിരെയും കോൺഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിയിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ ഇത് ബിജെപി എന്ന പാർട്ടിയുടെയും അവരുടെ ആശയങ്ങളെയും രാജ്യത്തു നിന്ന് തന്നെ തുടച്ചു  നീക്കുന്നതിന്റെ ഭാഗമായിട്ടുകൊള്ള ഒരു നീക്കം എന്ന് തന്നെ പറയേണ്ടി വരും. അധികാര സ്ഥാനങ്ങളിൽ എത്തിയ ബിജെപി അവിടത്തെ ജനാതിപത്യം മാത്രമല്ല, അവിടത്തെ മതേതര സ്വഭാവത്തെയും ഇല്ലാതാക്കാകുമെന്നുള്ള അതിശക്തമായ വാദമുന്നയിക്കുന്ന എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ
മണ്ഡലത്തിലുൾപ്പെടുന്ന  പഞ്ചായത്താണ്   ചേന്നം പള്ളിപ്പുറം എന്നതാണ് ഏറെ ശ്രദ്ധേയം. ബിജെപിയെ  അധികാരത്തിൽ നിന്നും താഴെയിറക്കാൻ വിശാല ഇന്ത്യ മുന്നണിക്ക് രൂപം നൽകിയവരിൽ മുന്നിൽ നിൽക്കുന്ന കെ സി വേണുഗോപാലിന്റെ മണ്ഡലത്തിൽ ഇത് ഒരു  ശുഭ സൂചനയാണ് കാണിക്കുന്നത്.

ബിജെപി പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും പുറത്താക്കുന്നതോടു കൂടി കോൺഗ്രസ്സ് ഭരിക്കുമെന്ന് ഉറപ്പു പറയാൻ ആയിട്ടില്ല. കാരണം പ്രസിഡന്റ് തെരഞ്ഞടുപ്പിൽ സി പി എം കോൺഗ്രസ്സ് സ്ഥാനാർത്ഥിക്കു വോട്ടു ചെയ്യണമെന്നില്ല. എങ്കിലും ബിജെപി ഭരണത്തെ താഴെയിറക്കാനും ഇനി നറുക്കെടുപ്പിലാണെങ്കിലും ഒരു മതേതര പഞ്ചായത്തു പ്രസിഡന്റിനെ അതികാരമേല്പിക്കാനുള്ള പഞ്ചായത്തിലെ ഭൂരിഭാഗം മെമ്പർമാരുടെ   തീരുമാനം ഏറെ പ്രതീക്ഷ നൽകുന്നത് തന്നെയാണ്. ഇന്ത്യ മുന്നണിയുടെ ലക്ഷ്യവും അത് തന്നെയാണ്. പിണറായി വിജയനെ പോലെയുള്ള നേതാക്കൾ ആണ് ബിജെപി യോടുള്ള പ്രത്യേക കമ്മിറ്റ്മെന്റിന്റെ പേരിൽ ഇത്തരത്തിലുള്ള നീക്കത്തിന് തടസ്സം നിന്നിരുന്നത്. അതിനു അദ്ദേഹത്തിന് വ്യക്തിപരമായ കാര്യങ്ങൾ ഉണ്ട്. തൃശ്ശൂരിൽ സുരേഷ് ഗോപി ജയിച്ചതടക്കമുള്ള ഒരു അവിശുദ്ധ ബന്ധമുണ്ടാക്കിയത് ചില സ്വകാര്യ താല്പര്യങ്ങൾക്കുവേണ്ടിയാണെങ്കിലും അത് വലിയ അഭദമായി എന്ന് തോന്നുവരാണ് ഇന്ന് സി.പി എമ്മിൽ ഏറെയുള്ളത്. പറഞ്ഞുവരുന്നത് ബിജെപി എന്ന അപകടകരമായ ശത്രുവിനെ  രാജ്യത്തിന്റെ ഗ്രാമങ്ങളിൽ നിന്നും മുളയിലേ നുള്ളിക്കളയാൻ തീരുമാനിക്കുന്നതിന് ഒരു വിജയം കൂടിയാണ് ഇന്ത്യ മുന്നണി ആലപ്പുഴ ജില്ലയിൽ ഇന്ന് കണ്ടത്. അതു സംഭവിച്ചിരിക്കുന്നത്  ഇന്ത്യൻ മതേതരത്വത്തിന്റെ കാവൽ ഭടന്മാരിൽ ഒരാളായിട്ടുള്ള കെ സി വേണുഗോപാലിന്റെ മണ്ഡലത്തിൽ ആണന്നുള്ളതാണ്  വലിയ ചർച്ചയായിരിക്കുന്നത്.. ഒപ്പം തന്നെ സ്ഥലം എം എൽ എ എന്നുള്ള നിലയിൽ ഷാനിമോൾ ഉസ്മാനും കയ്യടി വാങ്ങുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User