സതീശൻ–അനൂപ് കോംബോ ഓണം പൊളിച്ചു; സപ്ലൈകോയിൽ ജനത്തിരക്ക്
സപ്ലൈകോയിലെ വിലക്കുറവും സാധനങ്ങളുടെ ലഭ്യതയും വൻ ജനപങ്കാളിത്തവും ചൂണ്ടിക്കാട്ടി സതീശൻ–അനൂപ് ജേക്കബ് കൂട്ടുകെട്ടിന്റെ ഓണവിപണി ഇടപെടൽ ജനശ്രദ്ധ നേടുന്നു.
സതീശൻ സർക്കാരിന്റെ ആദ്യ ഓണമാണ് കേരളം ആഘോഷിക്കാൻ പോകുന്നത്.. അപ്പോൾ സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യമുണ്ട്, ഈ ഓണം തൂക്കിയതാരാണ്.. ഒരു രണ്ടാഴ്ച മുമ്പ് വരെ കേരളത്തിൽ ഭരണമികവ് കൊണ്ട് നിറഞ്ഞാടിയതും സ്റ്റാറായി നിന്നതും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആയിരുന്നു.. ചെന്നിത്തലയ്ക്ക് എതിരാളികളേ ഉണ്ടായിരുന്നില്ല.. അതിന്റെ പ്രധാനകാരണം തൂഫാൻ പദ്ധതി തന്നെ.. ചെന്നിത്തലയുടെ ആ ഗ്ലാമറിന് ഇപ്പോഴും ഇളക്കമൊന്നും തട്ടിയിട്ടില്ല. പക്ഷെ കഴിഞ്ഞ പത്ത് ദിവസം കൊണ്ട് ഈ ഓണം തൂക്കിയെടുത്ത ഒരാളുണ്ട്.. അത് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബാണ്.. ജനങ്ങൾ ഒന്നടങ്കം കൈയടിക്കുകയാണ് അനൂപിനും വകുപ്പിനും.. ഏറെ നാളിന് ശേഷം ആശ്വാസം നൽകുന്ന ഒരു ഓണക്കാലമാണ് ഇതെന്നാണ് എല്ലാവരും പറയുന്നത്. അതിന് കാരണമുണ്ട്.. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഓണക്കാലത്തെ വിലക്കയറ്റത്തിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസമേകാൻ സർക്കാരിന്റെ ഇടപെടലുണ്ടായി.. സപ്ലൈകോ സ്റ്റോറുകളിൽ അവശ്യസാധനങ്ങളടക്കം എല്ലാം വിലക്കുറവിൽ ലഭ്യമാകുന്നുണ്ട്.. അവിടേക്ക് ആളുകൾ ഒഴുകുകയാണ്.. കഴിഞ്ഞ വർഷത്തെ പോലെ ഒഴിഞ്ഞ റാക്കുകളല്ല സാധാരണക്കാരെ അവിടെ കാത്തിരിക്കുന്നത്. എല്ലാ സാധനങ്ങളും ആവശ്യം പോലെയുണ്ട്.. ഇതിനോടകം 30 ലക്ഷത്തിലധികം ആളുകൾ സപ്ലൈകോയിലെത്തി സാധനങ്ങൾ വാങ്ങിക്കഴിഞ്ഞു, വിറ്റുവരവ് 300 കോടി പിന്നിട്ടു.. ഇത് വെള്ളിയാഴ്ച വരെയുള്ള കണക്ക് മാത്രമാണ്.. ശേഷിക്കുന്ന ദിവസങ്ങളിലെ കണക്ക് കൂടി വരാനുണ്ട്. ഇനിയും രണ്ട് മൂന്ന് ദിവസം കൂടി വില്പന ഉണ്ടാവുകയും ചെയ്യും അപ്പോൾ എത്രത്തോളം വിറ്റുവരവ് ഉണ്ടാകും എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇപ്പോൾ ഈ വിറ്റുവരവ് ചർച്ചയാകുമ്പോൾ എല്ലാവരും പറയുന്നത് മുൻപ് പിണറായി സർക്കാരിന്റെ പത്ത് വർഷക്കാലം ഓണലക്കാലത്ത് ഏറ്റവും കൂടുതൽ മദ്ധ്യം വിറ്റത് എവിടെയാണ് എന്നൊക്കെയാണ് ജനങ്ങൾ കേട്ടിരുന്നത്. എന്നാലിപ്പോൾ, യുഡിഫ് സർക്കാരിന്റെ കാലത്ത് സപ്ലൈകോയിലെ വിറ്റുവരവിനെ കുറിച്ചാണ് കേള്കുന്നതെന്ന് ജനങ്ങൾ കേൾക്കുന്നതെന്ന് ഇപ്പോൾ പറയുന്നുണ്ട്. ഓണക്കാലത്തെ പതിവായ സൗജന്യക്കിറ്റുകൾ അർഹരായവരിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ആറ് ലക്ഷത്തിലധികം കിറ്റുകളാണ് ഇത്തവണ തയ്യാറാക്കിയിരിക്കുന്നത്. റേഷൻ കടകളിൽ അത് എത്തിച്ചുകഴിഞ്ഞു.. അങ്ങനെ പ്രതിപക്ഷത്തിനും സഖാക്കൾക്കുമല്ലാതെ ആർക്കും പ്രത്യേകിച്ച് കുറ്റങ്ങളൊന്നും പറയാനാകാത്ത വിധത്തിലാണ് ഭക്ഷ്യവകുപ്പ് എല്ലാം ക്രമീകരിച്ചിരിക്കുന്നത്. അനൂപ് ജേക്കബ് എന്ന ഭക്ഷ്യമന്ത്രി ഓണത്തിളക്കത്തിൽ അങ്ങനെ നിൽക്കുകയാണ്..
2011 ൽ പിതാവ് ടിഎം ജേക്കബിന്റെ ആകസ്മിക മരണത്തെ തുടർന്നാണ് അനൂപ് ആദ്യമായി മന്ത്രിയായത്.. ഏറെ പഴി കേട്ടാണ് അനൂപ് അന്ന് മന്ത്രിക്കുപ്പായമണിഞ്ഞത്.. ആദ്യകാലയളവിൽ മികച്ച മന്ത്രിയെന്ന പേരെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. പലതരത്തിലുള്ള വിമർശനങ്ങളും ആരോപണങ്ങളും കേൾക്കേണ്ടി വന്നു.. എന്നാൽ ഇപ്പോൾ പത്ത് വർഷത്തിന് ശേഷം വീണ്ടും മന്ത്രിക്കസേരയിൽ എത്തിയപ്പോൾ അന്ന് തന്നെ വിമർശിച്ചവരെക്കൊണ്ട് തന്നെ വാഴ്ത്തുപാട്ടുകൾ പാടിക്കാൻ കഴിഞ്ഞിടത്താണ് അനൂപ് എന്ന രാഷ്ട്രീയക്കാരന്റെ വിജയം കേരളം കാണുന്നത്.. ഭക്ഷ്യവകുപ്പിന്റെ വിപണി ഇടപെടലിനെ പ്രശംസിക്കുമ്പോൾ പറയേണ്ട മറ്റൊരു പേര് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വിഡി സതീശന്റെതാണ്.. സപ്ലൈകോയ്ക്ക് ഇഷ്ടംപോലെ പ്രവർത്തിക്കാൻ വേണ്ട തുക വളരെ മുമ്പേ അനുവദിച്ച് നൽകി.. അതാണ് നിർണായകമായത്.. പ്രതിപക്ഷ നേതാവായിരിക്കെ താൻ വിമർശനം ഉന്നയിച്ച വിഷയത്തിൽ അധികാരത്തിലെത്തിയപ്പോൾ അന്ന് ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ ചെയ്ത് വിജയിപ്പിച്ച് കാണിച്ച ഭരണതന്ത്രജ്ഞത അംഗീകരിക്കേണ്ട കാര്യമാണ്.. അതും കേരളം എടുത്ത് പറയുന്നുണ്ട് ഈ ഓണക്കാലത്ത്.. പക്ഷെ സിപിഎമ്മിന് ഈ ഓണക്കാലം പ്രശ്നങ്ങളില്ലാതെ പോകുന്നത് അത്ര പിടിക്കുന്നില്ല എന്നുവേണം കാണാൻ .. കുറ്റംപറയാൻ വേണ്ടി എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ട് നേതാക്കൾ ഇറങ്ങിയിരിക്കുകയാണ്. അതിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുതലുണ്ട്. അദ്ദേഹം അടുത്തിടെ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിക്കാൻ ശ്രമിച്ചത് വിപണിയിൽ സർക്കാർ ഇടപെടൽ പരാജയമാണെന്നാണ്.. ഇന്നലെ മുൻമന്ത്രി കൂടിയായ മുഹമ്മദ് റിയാസ് എംഎൽഎയും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഇതേ കാര്യങ്ങളാണ് ആവർത്തിച്ചത്.. വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങൾ പറഞ്ഞ് സർക്കാരിനെ വിമർശിക്കാനെത്തിയ റിയാസിന് പക്ഷെ ജനങ്ങൾ തന്നെ ചുട്ടമറുപടി കൊടുക്കുന്നുണ്ട്. കഴിഞ്ഞ ഓണക്കാലത്തെയും ഈ ഓണക്കാലത്തേയും വിലവിവരങ്ങൾ താരതമ്യം ചെയ്ത് കാണിച്ചാണ് പലരും ആ പോസ്റ്റിന് കമന്റിലൂടെ മറുപടി കൊടുത്തിരിക്കുന്നത്.. അടിസ്ഥാനമില്ലാത്ത, വിമർശിക്കാൻ വേണ്ടിയുള്ള ഇത്തരം വിമർശനങ്ങളെ ജനങ്ങൾ എത്രമാത്രം പുച്ഛത്തോടെ തള്ളിക്കളയുമെന്ന് ആ മറുപടികൾ വായിച്ചാൽ മനസിലാകും.. റിയാസിനെ പിന്തുണച്ച് ഒരാൾ പോലും അതിൽ പ്രതികരിച്ചിട്ടില്ല എന്നതാണ് ഏറെ ശ്രദ്ധേയം. രൂക്ഷമായ ഭാഷയിലാണ് ഓരോ വിമർശനങ്ങളും.. ഓണവിപണയിൽ ഇടപെടേണ്ടത് ഇങ്ങനെയാണെന്നാണ് യുഡിഎഫ് സർക്കാരിന്റെ നടപടികൾ ചൂണ്ടിക്കാട്ടി പലരും പറയുന്നത്.. അതുപോലെ സൈബർ സഖാക്കൾ ഇറക്കുന്ന ഓരോ നുണകളും സോഷ്യൽ മീഡിയയിൽ തന്നെ പൊളിഞ്ഞടുങ്ങുന്നതും കാണാം.. അതിൽ ഒന്നായിരുന്നു സ്കൂൾ കുട്ടികൾക്ക് നൽകിയിരുന്ന സൗജന്യ അരിയുടെ അളവ് വെട്ടിക്കുറച്ചെന്നത്. മുൻപ് അഞ്ച് കിലോ ആയിരുന്നു കൊടുത്തിരുന്നത്. ഇത് നാല് കിലോ ആക്കിയെന്നാണ് സഖാക്കളുടെ പ്രചരണം. പക്ഷെ കഴിഞ്ഞ വർഷവും നാല് കിലോ മാത്രമാണ് കൊടുത്തിരുന്നത് എന്ന് തെളിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രിയായിരുന്ന ശിവൻകുട്ടിയുടെ അന്നത്തെ വാക്കുകൾ തന്നെയാണ് ആരോപണത്തിനുള്ള മറുപടി.. റേഷൻ കടകൾ വഴി 10 രൂപ 90 പൈസയ്ക്ക് കൊടുത്തിരുന്ന അരിയുടെ വില 26 ആക്കിയെന്നതായിരുന്നു മറ്റൊരു പ്രചരണം. അത് അടിസ്ഥാന രഹിതമാണെന്ന് ഭക്ഷ്യവകുപ്പിന്റെ വിശദീകരണത്തോടെ തെളിഞ്ഞു.. അങ്ങനെ ഓണക്കാലത്തെ ഒന്ന് രാഷ്ട്രീയമായി കുളമാക്കാൻ തുനിഞ്ഞിറങ്ങിയ സിപിഎം അടപടലം പെട്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. എന്തായാലും സതീശൻ-അനൂപ് കോംബോ ഓണം പൊളിച്ചടുക്കിയെന്നാണ് ജനങ്ങൾ പറയുന്നത്..
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)