പാവപ്പെട്ടവന്റെ പഠനം പ്രതിസന്ധിയിൽ; ‘ഛാത്രോം കി ഗൂഞ്ച്’ വഴി രാഹുലിന്റെ തുറന്നടിക്കൽ

സ്വകാര്യ കോച്ചിങ് ചെലവിന്റെ വർധനയും സൗജന്യ കോച്ചിങ് പദ്ധതിയുടെ കുറഞ്ഞ പ്രയോജനവും ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ രാഹുൽ ഗാന്ധിയും കോൺഗ്രസും രംഗത്ത്.

Aug 29, 2026 - 14:21
0
പാവപ്പെട്ടവന്റെ പഠനം പ്രതിസന്ധിയിൽ; ‘ഛാത്രോം കി ഗൂഞ്ച്’ വഴി രാഹുലിന്റെ തുറന്നടിക്കൽ

രാജ്യത്തെ കോടാനുകോടി സാധാരണക്കാരായ മാതാപിതാക്കളുടെ കണ്ണീരും അധ്വാനവും ചൂഷണം ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ വിരുദ്ധ നയങ്ങൾക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയരുകയാണ്. രാജ്യത്തെ പാവപ്പെട്ട കുടുംബങ്ങൾ തങ്ങളുടെ ആജീവനാന്ത കാല  സമ്പാദ്യമത്രയും മക്കളുടെ വിദ്യാഭ്യാസത്തിനായി മാറ്റിെവയ്ക്കുമ്പോൾ, കേന്ദ്ര സർക്കാർ കാഴ്ചക്കാരായി നോക്കിനിൽക്കുക മാത്രമാണ് ചെയ്തിരുന്നത്. രാഹുൽ ഗാന്ധി നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ കേന്ദ്ര ഭരണാധികാരികളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. പൊതുവിദ്യാഭ്യാസ സംവിധാനത്തെ പൂർണ്ണമായും തകർത്തെറിഞ്ഞ്, കോച്ചിങ് മാഫിയകൾക്ക് പണമുണ്ടാക്കാൻ വഴിയൊരുക്കുന്ന കേന്ദ്ര സർക്കാരിന്റെ ഇരട്ടത്താപ്പാണ് ഇപ്പോൾ വീണ്ടും പുറത്തുവന്നിരിക്കുന്നത്.ഇന്ത്യയിലെ കുടുംബങ്ങൾ രാജ്യത്തെ വിദ്യാഭ്യാസ ബജറ്റിനേക്കാൾ രണ്ടര ഇരട്ടി തുകയാണ് സ്വകാര്യ കോച്ചിങ് സെന്ററുകൾക്കായി ചെലവഴിക്കുന്നത് എന്ന ഞെട്ടിക്കുന്ന വസ്തുതയാണ് രാഹുൽ ഗാന്ധി രാജ്യത്തിന് മുന്നിൽ തുറന്നുകാട്ടിയത്. രാഹുൽ ഗാന്ധിയുടെ "ഛാത്രോം കി ഗൂഞ്ച്" എന്ന പരിപാടിയിൽ വെച്ചായിരുന്നു ഈ വെളിപ്പെടുത്തൽ നടത്തിയത്.  രാജ്യം ഭരിക്കുന്നവർ വിദ്യാഭ്യാസത്തിന് മാറ്റിവെക്കുന്ന തുകയേക്കാൾ എത്രയോ മടങ്ങാണ് സാധാരണക്കാരായ മാതാപിതാക്കൾക്ക് മക്കളുടെ ഭാവിക്കു വേണ്ടി  സ്വകാര്യ സ്ഥാപനങ്ങളിൽ എറിഞ്ഞു കൊടുക്കേണ്ടി വരുന്നത് എന്ന സത്യമായിരുന്നു രാഹുൽ തുറന്ന് കാണിച്ചത്. പൊതുവിദ്യാഭ്യാസ രംഗം തകർന്നടിഞ്ഞതുകൊണ്ടാണ് ഇവിടുത്തെ വിദ്യാർത്ഥികൾക്ക് ഇത്തരം കോച്ചിങ് കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടി വരുന്നത്. എന്നാൽ ഇത് തടയാനോ, സാധാരണക്കാർക്ക് ആശ്വാസം നൽകാനോ കേന്ദ്ര സർക്കാർ ഒന്നും ചെയ്തില്ല.രാഹുൽ ഗാന്ധിയുടെ ഈ വെളിപ്പെടുത്തൽ ഉണ്ടാക്കിയ പൊതുജനരോഷവും സമ്മർദ്ദവും മറികടക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രി പെട്ടെന്ന് സൗജന്യ ഓൺലൈൻ കോച്ചിങ് എന്ന പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിയത്. 

എന്നാൽ, ഈ പ്രഖ്യാപനം വെറുമൊരു തിരഞ്ഞെടുപ്പ് തട്ടിപ്പും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രവുമാണെന്ന് വ്യക്തമാണ്. കാരണം, കേന്ദ്ര സർക്കാർ നിലവിൽ നടത്തിവരുന്ന സൗജന്യ കോച്ചിങ് പദ്ധതികളുടെ പരാജയം പരിശോധിച്ചാൽ തന്നെ ഇവരുടെ പൊള്ളത്തരങ്ങളും കള്ളത്തരങ്ങളും ആർക്കും മനസ്സിലാകും.സാമൂഹ്യനീതി മന്ത്രാലയത്തിന്റെ സൗജന്യ കോച്ചിങ് പദ്ധതി വഴി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 10,500 പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സഹായം നൽകുമെന്നാണ് കേന്ദ്രം അവകാശപ്പെട്ടിരുന്നത്. എന്നാൽ യാഥാർത്ഥ്യം അതായിരുന്നില്ല.  വെറും 2,790 പേർക്ക് മാത്രമാണ് ഇതിന്റെ ആനുകൂല്യം ലഭിച്ചത്. അതായത് ലക്ഷ്യമിട്ടതിന്റെ 26 ശതമാനം മാത്രമാണ് ആനുകൂല്യം കൈപറ്റിയവർ.  ബാക്കി 74 ശതമാനം അർഹരായ വിദ്യാർത്ഥികളെയും സർക്കാർ വഴിയിലുപേക്ഷിച്ചു. ഇത് ഞങ്ങൾ പറയുന്ന ആരോപണമല്ല, പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്ന വസ്തുതയാണ് എന്നുകൂടിയാണ് കോൺഗ്രസ് ഈ പുതിയ രേഖകളെ സമർപ്പിച്ചുകൊണ്ട് തുറന്ന്പറഞ്ഞിരിക്കുന്നത്. പദ്ധതികൾ വലിയ വായിൽ പ്രഖ്യാപിക്കുകയും, പിന്നീട് അതിനുള്ള ബജറ്റ് വിഹിതം ഘട്ടം ഘട്ടമായി വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നതാണ് കേന്ദ്ര സർക്കാരിന്റെ സ്ഥിരം രീതി. കഴിഞ്ഞ വർഷം ഈ പദ്ധതിക്കായി അനുവദിച്ച തുകയുടെ പകുതി പോലും ചെലവഴിക്കാൻ സർക്കാരിന് സാധിച്ചില്ല. പാവപ്പെട്ട പട്ടികജാതി-പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളാണ് കേന്ദ്ര ഭരണാധികാരികളുടെ അവഗണന മൂലം ഇല്ലാതാകുന്നത്. നിലവിലുള്ള പദ്ധതി പോലും 26 ശതമാനം മാത്രം നടപ്പിലാക്കിയ ഒരു സർക്കാർ, പുതിയതായി പ്രഖ്യാപിച്ച സൗജന്യ  കോച്ചിങ് എങ്ങനെയാണ്  നടപ്പിലാക്കാൻ പോകുന്നതെന്നാണ് ചോദിക്കാനുള്ളത്.പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനോ, അധ്യാപകരുടെ ഒഴിവുകൾ നികത്താനോ, ചോദ്യപേപ്പർ ചോർച്ച തടയാനോ തയ്യാറാകാത്ത കേന്ദ്ര സർക്കാർ, ഇപ്പോൾ പൊതുപണം ഉപയോഗിച്ച് ഓൺലൈൻ കോച്ചിങ് ആരംഭിക്കുന്നു എന്ന് പറയുന്നത് ആരെ സഹായിക്കാനാണ്? സ്കൂളുകളിലും കോളേജുകളിലും കൃത്യമായ പഠനം ഉറപ്പാക്കുന്നതിന് പകരം, കുട്ടികളെ വീണ്ടും കോച്ചിങ് സംസ്കാരത്തിലേക്ക് തള്ളിയിടാനാണ് ഭരണാധികാരികൾ ശ്രമിക്കുന്നത്. പരീക്ഷാ ക്രമക്കേടുകളും ചോർച്ചകളും മൂലം ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെയും വിദ്യാർത്ഥികളുടെയും ജീവിതമാണ് നിഴലിലായിരിക്കുന്നത്.രാജ്യത്തെ യുവാക്കൾ തൊഴിലില്ലായ്മ കൊണ്ടും, വർദ്ധിച്ചുവരുന്ന വിദ്യാഭ്യാസച്ചെലവ് കൊണ്ടും വലയുമ്പോൾ കേന്ദ്ര സർക്കാർ കോർപ്പറേറ്റുകളെയും സ്വകാര്യ മാഫിയകളെയും സഹായിക്കുന്ന നയങ്ങളുമായി മുന്നോട്ടുപോകുകയാണ്. പാവപ്പെട്ടവന് പഠിക്കാൻ സാഹചര്യമില്ലാത്ത, പണമുള്ളവന് മാത്രം വിദ്യാഭ്യാസം ലഭിക്കുന്ന ഒരു വ്യവസ്ഥിതിയാണ് ഇവർ കെട്ടിപ്പടുക്കുന്നത്. വിദ്യാഭ്യാസത്തെ ഒരു കച്ചവടരൂപമാക്കാൻ അനുവദിച്ചുകൊടുക്കുന്ന ഈ സർക്കാരിന്റെ വഞ്ചനാപരമായ നയങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നു വരേണ്ടതുണ്ട്. വിദ്യാർത്ഥികളുടെ ഭാവിവെച്ച്  കളിക്കുന്ന ഈ കേന്ദ്ര ഭരണകൂടത്തെ ചോദ്യം ചെയ്യുക തന്നെ വേണം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User