സ്വര്‍ണക്കടത്ത് കേസ്; സഭയില്‍ ഒളിച്ചുകളി തുടര്‍ന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം; സ്വര്‍ണകടത്ത് കേസില്‍ സഭയില്‍ ഒളിച്ചുകളി തുടര്‍ന്ന് മുഖ്യമന്ത്രി. വിഷയം സഭയില്‍ ഉന്നയിക്കുന്നതിനുള്ള പ്രതിപക്ഷ നീക്കം സ്പീക്കര്‍ തടഞ്ഞു. നേരത്തെ അടിയന്തര പ്രമേയമായി ചര്‍ച്ച ചെയ്ത വിഷയം എന്ന് മാത്യു ടി തോമസ് പറഞ്ഞു. സബ് മിഷന് എതിരെ ക്രമ പ്രശ്‌നവുമായി ഭരണ പക്ഷം രംഗത്തെതേതിയതോടെയാണ് സ്പീക്കര്‍ സബമിഷന് അനുമതിഷേധിച്ചത്. വിദേശ കാര്യമന്ത്രി പറഞ്ഞ പ്രോട്ടോകോള്‍ ലംഘനം അടക്കം ആണ് ഉന്നയിക്കുന്നതെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. കേരള സര്‍ക്കാരിന്റെ പ്രാഥമിക പരിഗണയില്‍ പെടാത്ത കാര്യം എന്ന് നിയമ മന്ത്രി വീണ്ടും വിശദീകരിച്ചു.കോണ്‍സുലേറ്റ് കേന്ദ്ര സര്‍ക്കാര്‍ പരിധിയിലാണേ്. . അതിനാല്‍ സബ്മിഷന്‍ ചട്ട വിരുദ്ധമാമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് നടക്കാന്‍ പാടില്ലാത്തത് നടന്നു എന്ന് വിദേശ കാര്യമന്ത്രി പറഞ്ഞുവെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പ്രോട്ടോകോള്‍ ലംഘിച്ചു എന്ന് വരെ ആരോപണം ഉയരുന്നുണ്ട്. സിബിഐ അന്വേഷണം വേണം. കോണ്‍സുലേറ്റ് എന്ന വാക്ക് പറയാന്‍ പാടില്ല എന്നില്ലെന്നും സതീശന്‍ പറഞ്ഞു.