ബിജെപി കളം പിടിക്കുന്നു; കേരളത്തില്‍ ആറ് മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കുന്നു

Jul 13, 2022 - 02:24
0
ബിജെപി കളം പിടിക്കുന്നു; കേരളത്തില്‍ ആറ് മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കുന്നു

ഡല്‍ഹി: കഴിഞ്ഞ തവണ ബിജെപി തോറ്റതും എന്നാല്‍ ജയ സാധ്യത ഉള്ളതുമായ ലോക് സഭ സീറ്റുകളില്‍ കേന്ദ്ര മന്ത്രിമാര്‍ക്ക് ചുമതല നേരത്ത നല്‍കി ബിജെപി കളം നിറഞ്ഞു. ഓപ്പറേഷന്‍. തിരുവനന്തപൂരത്തിന്റെ ചുമതല ആണ് വിദേശകാര്യമന്ത്രി ജയശങ്കറിന്. ജയശങ്കറിന്റെ ആദ്യ റൌണ്ട് മിഷനില്‍ കേന്ദ്ര പദ്ധതികളുടെ പുരോഗതി താഴെ തട്ടില്‍ കണ്ടറിഞ്ഞു വിലയിരുത്തല്‍ ആണ്. ജലജീവന്‍ മിഷന്‍, അമൃത് സരോവര്‍ അങ്ങിനെ വിവിധ കേന്ദ്ര പദ്ധതികളുടെ പുരോഗതി നേരിട്ടു വിലയിരുത്തി ഉപഭോക്താക്കളുമായി സംസാരിച്ചായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. കേന്ദ്ര പദ്ധതികളോട് എങ്ങിനെയാണ് തലസ്ഥാന വാസികളുടെ പ്രതികരണം എന്ന് നോക്കുന്നതിനൊപ്പം പാര്‍ട്ടി നേതാക്കളുമായും അണികളുമായും ചര്‍ച്ചയും നടത്തി. ആദ്യ റൗണ്ട് സന്ദര്‍ശന വിവരങ്ങള്‍ ദേശീയ നേതൃത്വത്തെ അറിയിച്ച്, പിന്നെ അടുത്ത റൗണ്ടുകള്‍ എന്നതാണ് ബിജെപിയുടെ ഓപ്പറേഷന്‍ സൌത്തിന്റെ രീതി. തിരുവനന്തപുരം അടക്കം സംസ്ഥാനത്ത് ആറ് ലോക്‌സഭ മണ്ഡലങ്ങളില്‍ ആണ് ബിജെപി കേന്ദ്ര മന്ത്രിമാര്‍ക്ക് ചുമതല നല്‍കിയുള്ള പരീക്ഷണം. കേന്ദ്ര പദ്ധതികള്‍ വഴി കേന്ദ്ര മന്ത്രിമാര്‍ വോട്ട് കൊണ്ട് വരുമെന്നാണ് കണക്ക് കൂട്ടല്‍. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User