സെക്രട്ടറിയേറ്റിൽ വീണ്ടും മാധ്യമ നിയന്ത്രണം: നോർത്ത് ഗേറ്റ് വീണ്ടും അടച്ചു

Jun 09, 2026 - 15:38
0
സെക്രട്ടറിയേറ്റിൽ വീണ്ടും മാധ്യമ നിയന്ത്രണം: നോർത്ത് ഗേറ്റ് വീണ്ടും അടച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ മാധ്യമങ്ങൾക്ക് വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. മുഖ്യമന്ത്രി തുറന്ന നോർത്ത് ഗേറ്റ് വീണ്ടും അടച്ചു. മുഖ്യമന്ത്രിയെ കൂടാതെ, മറ്റ് മന്ത്രിമാരുടെ ഓഫീസിൽ നിന്നും അറിയിപ്പില്ലാതെ അക്രഡിറ്റഡ് മാധ്യമ പ്രവർത്തകർക്ക് പോലും ഇനി പ്രവേശനം ഉണ്ടാവില്ല. ബന്ധപ്പെടേണ്ട വകുപ്പിൽ നിന്നുള്ള പ്രത്യേക ശുപാർശ കത്തില്ലാതെ പ്രവർത്തകരേയും ഉള്ളിലേക്ക് കയറ്റി വിടണ്ട എന്നാണ് സെക്യൂരിറ്റി ജീവനക്കാർക്ക് നൽകിയിരിക്കുന്ന നിർദേശം. അക്രഡിറ്റഡ് മാധ്യമ പ്രവർത്തകരെയും ഇപ്പോൾ ഗേറ്റിൽ തടയുന്നുണ്ട്.യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതിന് പിന്നാലെ സെക്രട്ടേറിയറ്റിലേക്കുള്ള മാധ്യമങ്ങളുടെ നിയന്ത്രണത്തിന്റെ കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞിരുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User