കർണാടകയിൽ ഇനി ഡി കെ യുഗം; 25-ാം മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്തു

ലോക്ഭവനിൽ നടന്ന ചടങ്ങിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ എന്നിവർ പങ്കെടുത്തു.

Jun 03, 2026 - 17:07
0
കർണാടകയിൽ ഇനി ഡി കെ യുഗം; 25-ാം മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്തു

ബംഗളുരു: കർണാടകയുടെ 25-ാം മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ എന്നിവർ പങ്കെടുത്തു. ഗവർണർ തവാർചന്ദ് ​ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ശിവകുമാർ ഭരണഘടനയെ തൊട്ട് സത്യവാചകം ചൊല്ലി. ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായിയും ചുമതലയേറ്റു. ഒപ്പം, മലയാളികളായ കെ ജെ ജോർജും യു ടി ഖാദറും അടക്കം 11 മന്ത്രിമാർ കർണാടകയിൽ ഇന്ന് അധികാരമേറ്റു. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും ഇന്ന് ചുമതലയേൽക്കുന്നവരുടെ കൂട്ടത്തിലുണ്ട്.  കെ സി വേണുഗോപാൽ കേരള മുഖ്യമന്ത്രി വി ഡി സതീശൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User