മമത ബാനെർജിക്ക് വീണ്ടും തിരിച്ചടി; പാർട്ടി പിളർപ്പിലേക്ക്; എല്ലാ പാർട്ടി കമ്മിറ്റികളും തൃണമൂൽ കോൺഗ്രസ് പിരിച്ച് വിട്ടു

മമതയുടെ നേത്രത്വത്തിൽ ഇന്ന് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ 80 എംഎൽഎമാരുള്ള തൃണമൂൽ കോൺഗ്രസിൽ നിന്നും പങ്കെടുത്തത് വെറും 8 എംഎൽഎമാർ മാത്രമാണ്.

Jun 03, 2026 - 16:44
0
മമത ബാനെർജിക്ക് വീണ്ടും തിരിച്ചടി; പാർട്ടി പിളർപ്പിലേക്ക്; എല്ലാ പാർട്ടി കമ്മിറ്റികളും തൃണമൂൽ കോൺഗ്രസ് പിരിച്ച് വിട്ടു

ബംഗാൾ: പശ്ചിമബംഗാളിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മമത ബാനർജി കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. മമതയുടെ നേത്രത്വത്തിൽ ഇന്ന് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ 80 എംഎൽഎമാരുള്ള തൃണമൂൽ കോൺഗ്രസിൽ നിന്നും പങ്കെടുത്തത് വെറും 8 എംഎൽഎമാർ മാത്രമാണ്. പിന്നാലെ, ആഭ്യന്തര കലഹം മൂലം പശ്ചിമ ബംഗാളിലെ എല്ലാ പാർട്ടി കമ്മിറ്റികളും പിരിച്ചുവിട്ടതായും തൃണമൂൽ കോൺഗ്രസ് അറിയിച്ചു. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎ ഋതബ്രത ബാനർജിയെ പിന്തുണച്ച് 58 ടിഎംസി എംഎൽഎമാർ നിയമസഭാ സ്പീക്കറെ സമീപിച്ചതിന് മണിക്കൂറുകൾക്ക് പിന്നാലെയാണ് പശ്ചിമ ബംഗാളിലെ എല്ലാ സംഘടനാ കമ്മിറ്റികളും പിരിച്ചുവിടുന്നതായി പാർട്ടി അറിയിച്ചത്.

എംഎൽഎമാർക്ക് പുറമെ എംപിമാരും പ്രതിഷേധ യോഗത്തിൽ നിന്ന് വിട്ടു നിന്നു. ലോക്സഭയിലും രാജ്യസഭയിലുമായി ടിഎംസിക്ക് 42 എംപിമാരുണ്ട്. എന്നാൽ പ്രതിഷേധത്തിൽ പങ്കെടുത്തത് വെറും 6 എംപിമാർ മാത്രമാണ്.   ഈ തിരിച്ചടിക്ക് തൊട്ടു പിന്നാലെയാണ് സംഘടനാ കമ്മിറ്റികൾ പിരിച്ചുവിട്ടതായി ടിഎംസി ‘എക്‌സി’ലൂടെ പങ്കുവെച്ച പ്രസ്താവനയിൽ വ്യക്തമാക്കിയത്. 'ശ്രദ്ധാപൂർവ്വമായ പരിഗണനയ്ക്ക് ശേഷം, ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ പശ്ചിമ ബംഗാളിലെ എല്ലാ കമ്മിറ്റികളും പോഷക സംഘടനകളും അടിയന്തരമായി പിരിച്ചുവിടാൻ തീരുമാനിച്ചു' എന്നാണ് തൃണമൂൽ കോൺഗ്രസ് അറിയിച്ചത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User