മദ്യലഹരിയിൽ നടുറോഡിൽ വാഹനങ്ങൾ തടഞ്ഞ് പണം ആവശ്യപ്പെട്ടു; യുവതി അറസ്റ്റിൽ
വൈദ്യപരിശോധനയ്ക്കിടെ എഎസ്ഐയെ ആക്രമിക്കുകയും കടിക്കുകയും ചെയ്തു; ആൺസുഹൃത്ത് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു
തൃശൂർ: മദ്യലഹരിയിൽ നടുറോഡിലിറങ്ങി വാഹനങ്ങൾ തടഞ്ഞ് യാത്രക്കാരോട് പണം ആവശ്യപ്പെട്ട യുവതി അറസ്റ്റിൽ. തൃശൂർ ചാഴൂർ സ്വദേശിനിയായ റഹ്മത്ത് (21) ആണ് അറസ്റ്റിലായത്. തൃശൂർ നഗരത്തിൽ ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം.
മദ്യലഹരിയിലായിരുന്ന യുവതി റോഡിലിറങ്ങി വാഹനങ്ങൾ തടഞ്ഞുനിർത്തുകയും യാത്രക്കാരോട് പണം ആവശ്യപ്പെടുകയും ചെയ്തതായാണ് പൊലീസ് പറയുന്നത്. വിവരമറിഞ്ഞെത്തിയ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യുവതി പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിക്കുകയും കടിക്കുകയും ചെയ്തു.
ആക്രമണത്തിൽ എഎസ്ഐ കലയ്ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചു. യുവതി ആൺസുഹൃത്തിനൊപ്പമാണ് സ്ഥലത്തെത്തിയതെന്നും സംഭവത്തിനിടെ ഇയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)