ഇഡി റെയ്ഡ്: തലസ്ഥാനത്ത് അക്രമത്തിൽ ഇഡി ഉദ്യോഗസ്ഥർക്ക് പരുക്ക്

മുൻ മുഖ്യ മന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടുകളിൽ നടന്ന ഇഡി റെയിഡിൽ തലസ്ഥാനത്ത് വ്യാപക അക്രമം.

May 27, 2026 - 15:53
0
ഇഡി റെയ്ഡ്: തലസ്ഥാനത്ത് അക്രമത്തിൽ ഇഡി ഉദ്യോഗസ്ഥർക്ക് പരുക്ക്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ  പിണറായി വിജയന്റെ വീടുകളിൽ നടന്ന ഇഡി റെയിഡിൽ തലസ്ഥാനത്ത് വ്യാപക അക്രമം. തിരുവന്തപുരത്തെ പിണറായി വിജയന്റെ വീടിനു മുന്നിലാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്. പരിശോധന പൂർത്തിയാക്കി പുറത്തേക്കിറങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തടയുകയും വാഹനം അടിച്ചു തകർക്കുകയും ചെയ്തു. അക്രമത്തിൽ ഇഡി ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. ഉദ്യോഗസ്ഥരെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ തകർന്ന വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. ഇഡി ഉദ്യോ​ഗസ്ഥർ തമ്പാനൂർ‌ പൊലീസ് സ്റ്റേഷനിലാണുള്ളത്.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User