മകന്റെ മരണവാർത്ത അറിഞ്ഞതിന് പിന്നാലെ പിതാവ് ജീവനൊടുക്കി; നാടിനെ നടുക്കിയ ദുരന്തം
ഡൽഹിയിൽ സൈനികനായ മകൻ വിശാഖിന്റെ മരണവാർത്തയെത്തിയത് രാവിലെ; മകന്റെ വേർപാടിന്റെ ആഘാതത്തിൽ പിതാവ് ഋഷികേശൻ നായരും ജീവനൊടുക്കി
തിരുവനന്തപുരം: ജോലിസ്ഥലത്ത് മകൻ മരിച്ചെന്ന വിവരമറിഞ്ഞതിന് പിന്നാലെ പിതാവ് ജീവനൊടുക്കി. മാറനല്ലൂർ ചീനിവിള ചെമ്മോട് ശ്രീഹരിയിൽ ഋഷികേശൻ നായർ (69) ആണ് വീടിന് പിന്നിലെ മരത്തിൽ തൂങ്ങിമരിച്ചത്.
ഡൽഹിയിൽ സൈനികനായി സേവനമനുഷ്ഠിച്ചിരുന്ന മകൻ വിശാഖ് (38) ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയതായി ഇന്നലെ രാവിലെ 7.30ഓടെയാണ് കുടുംബത്തിന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്. മകന്റെ മരണവാർത്തയിലുണ്ടായ കടുത്ത ആഘാതത്തെ തുടർന്നാണ് ഋഷികേശൻ നായർ ജീവനൊടുക്കിയതെന്നാണ് പൊലീസ് അറിയിച്ചത്.
ഋഷികേശൻ നായരുടെ മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിശാഖിന്റെ മൃതദേഹം ഡൽഹിയിൽ നിന്ന് നാട്ടിലെത്തിച്ച ശേഷം ഇരുവരുടെയും സംസ്കാരം ഒരുമിച്ച് നടത്തും.
ഋഷികേശൻ നായരുടെ ഭാര്യ തങ്കമണി. മകൾ കാർത്തിക, മരുമകൻ അജിത്. വിശാഖിന്റെ ഭാര്യ ശ്രീജ. മക്കൾ ദിവ്യദർശിനി, സ്വാതിലക്ഷ്മി.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവർ ഒറ്റയ്ക്ക് തുടരാതെ കുടുംബാംഗങ്ങളോടോ സുഹൃത്തുക്കളോടോ മാനസികാരോഗ്യ വിദഗ്ധരോടോ സംസാരിക്കുകയും അടിയന്തര സഹായം തേടുകയും ചെയ്യുക.
ഹെൽപ്‌ലൈൻ: 1056 (ടോൾ ഫ്രീ) പ്രതീക്ഷ (കൊച്ചി): 0484-2448830
മൈത്രി (കൊച്ചി): 0484-2540530
ആശ്ര (മുംബൈ): 022-27546669
സ്നേഹ (ചെന്നൈ): 044-24640050
സുമൈത്രി (ഡൽഹി): 011-23389090
കൂജ് (ഗോവ): 0832-2252525
റോഷ്നി (ഹൈദരാബാദ്): 040-66202000
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)