നാലാമത്തെ പൂട്ടിൽ കൊമ്പന്മാരെ തളച്ച് UDF ; വിസ്മയം തീർത്ത് പി.കെ ഫിറോസ്

ആറ് വർഷത്തെ ജനകീയ പ്രതിഷേധത്തിന് പിന്നാലെ ഫ്രഷ് കട്ട് പ്ലാന്റ് കോടതിയുടെ അന്തിമവിധി വരുംവരെ അടച്ചിടാനും ജനവാസ മേഖലയിൽ നിന്ന് മാറ്റിസ്ഥാപിക്കാനും സർക്കാർ തീരുമാനിച്ചതോടെ പ്രദേശവാസികൾക്ക് ആശ്വാസം.

നാലാമത്തെ പൂട്ടിൽ കൊമ്പന്മാരെ തളച്ച് UDF ; വിസ്മയം തീർത്ത് പി.കെ ഫിറോസ്

എന്റെ മകനെയോ മകളെയോ ആരെയും ഞാൻ  അവിടെക്ക്  കല്യാണം കഴിപ്പിക്കില്ല.... അത്രയ്ക്ക് നാറിയ നാടാണ് അത്... കേരളത്തിനകത്തെ കോഴിക്കോട്ടെ ഒരു നാടിനെ കുറിച്ചാണ് ഇങ്ങനെ കേൾക്കുന്നത് ... കഴിഞ്ഞ ആറ് വർഷമായി ഒരു നാട്  മുഴുവനും പ്രതിഷേധത്തിലും സമരത്തിലുമായിരുന്നു .. അവിടെയൊക്കെ ഫ്രഷ് കട്ട് എന്ന അറവുശാല ഞങ്ങൾക്ക് ലൈസൻസ് ഉണ്ടേ എന്ന് പറഞ്ഞു വീമ്പു പറയുകയും ആ വമ്പൻമാർക്ക് കുട ചൂടുന്ന പരിപാടിയായിരുന്നു മുൻപ് കേരളം ഭരിച്ച സി.പി.എം ഭരണകൂടവും പിണറായി വിജയനും ചെയ്തിരുന്നത് ... ഒരു നാട് മുഴുവൻ ശ്വസിക്കാനും കുടിക്കാനും ഒന്നിനും പറ്റാതെ ദുർഗന്ധം വമിച്ച് ജീവിക്കുക എന്ന് പറഞ്ഞാൽ അതൊരു വല്ലാത്ത അവസ്ഥയാണ് ... എന്നാൽ ഇന്നലെ ആ നാട്ടിൽ നിന്നും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും വാർത്ത വന്നു... കയ്യടികൾ ഉയർന്നു... യുഡിഫ് സർക്കാർ വാക്ക് പാലിച്ചിരുന്നു .. ജനങ്ങൾക്ക് ശ്വസിക്കാൻ പോലും പറ്റാത്ത അവസ്ഥയിലേക്ക് എത്തിക്കുന്ന ഫ്രഷ് കട്ട് പ്ലാന്റ് കോടതിയുടെ അന്തിമ വിധി വരും വരെ തുറക്കില്ല എന്ന ഉറപ്പാണ് ഇന്നലെ നടന്ന ചർച്ചയോടെ തീരുമാനമായി വന്നിരിക്കുന്നത് .. അതിനു പിന്നാലെ പി കെ ഫിറോസ് MLA നടത്തിയ ഒരു പ്രസംഗം നടത്തിയിരുന്നു അതിൽ പ്രധാനമായും നാലു കാര്യങ്ങൾ ആണ് അദ്ദേഹം പറഞ്ഞത്... ഈ നാല് കാര്യങ്ങൾ ജനങ്ങൾ പറയിപ്പിച്ചത് കൂടിയാണ്. 

ഹൈക്കോടതിയുടെ അന്തിമവിധി വരുന്നത് വരെ പ്ലാന്റ് ഒരു കാരണവശാലും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ല എന്നതാണ് ചർച്ചയിൽ അംഗീകരിക്കപ്പെട്ട ഒന്നാമത്തെ കാര്യം. രണ്ടാമതായി, പ്ലാന്റിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതും അകത്തുനിന്ന് പുറത്തേക്ക് പോകുന്നതും പൂർണ്ണമായി തടഞ്ഞു. വാഹനങ്ങൾ കഴുകാൻ അനുവദിക്കണമെന്ന കമ്പനിയുടെ ആവശ്യം കർശനമായി നിരസിച്ചു. മൂന്നാമതായി, പ്രദേശത്തെ ദുർഗന്ധത്തിന്റെ മറ്റ് ഉറവിടങ്ങൾ കൂടി എം.എ.എൽമാരുടെയും വിദഗ്ധ സമിതിയുടെയും സാന്നിധ്യത്തിൽ പരിശോധിക്കാമെന്ന് തീരുമാനമായി. അതായത്, ഫ്രഷ് കട്ട് പറയുന്നത് ഞങ്ങളുടേത് അല്ല ഈ ദുർഗന്ധം മറ്റെവിടെയോ നിന്നാണെന്ന്. എങ്കിൽ അതുംകൂടി പരിശോധിക്കുമെന്നാണ് ഈ ഗവണ്മെന്റ് പറയുന്നത്.  നാലാമതായി, ജനവാസ മേഖലയിലുള്ള ഈ പ്ലാന്റ് ആളുകൾ അധിവസിക്കാത്ത മറ്റ് ഏതെങ്കിലും റിമോട്ട് ഏരിയയിലേക്ക് മാറ്റി സ്ഥാപിക്കുന്ന കാര്യത്തിൽ സർക്കാർ തലത്തിൽ ചർച്ച നടത്തി ഔട്ട് ഓഫ് കോർട്ട് സെറ്റിൽമെന്റിന് ശ്രമിക്കാമെന്നും, ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്ന ശാശ്വത പരിഹാരത്തിന് എല്ലാ പിന്തുണയും നൽകുമെന്നും അറിയിച്ചു... ആറ് വർഷത്തെ നീണ്ട ജനകീയ പോരാട്ടത്തിലും രാപ്പകൽ ഉപരോധത്തിലും തെളിഞ്ഞത് സാങ്കേതികത്വങ്ങളേക്കാളും നിയമപോരാട്ടങ്ങളേക്കാളും വലുതാണ് മനുഷ്യരുടെ ജീവിക്കാനുള്ള അവകാശമെന്ന തിരിച്ചറിവാണ്. കോടതിയിലെ അന്തിമ തീരുമാനം വരുന്നത് വരെ പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവെച്ചു.  ജനവാസ മേഖലയിൽ നിന്ന് പ്ലാന്റ് പൂർണ്ണമായി മാറ്റാനും പോവുകയാണ്. ഇത്തരത്തിൽ നിർണായകമായ തീരുമാനങ്ങളെടുക്കുകയും അതിന് ഈ സർക്കാർ കയ്യടി വാങ്ങുന്നതുമാണ് കണ്ടത്.