പോക്കറ്റുകൾ ഇല്ലാതിരുന്ന കാലത്ത് ആളുകൾ പണവും വിലപിടിപ്പുള്ള വസ്തുക്കളും എവിടെ സൂക്ഷിച്ചു?; അറിയാം പോക്കറ്റിന്റെ ചരിത്രം

പോക്കറ്റുകൾ ഇല്ലാതിരുന്ന കാലത്ത് ആളുകൾ പണവും വിലപിടിപ്പുള്ള വസ്തുക്കളും എവിടെ സൂക്ഷിച്ചു?; അറിയാം പോക്കറ്റിന്റെ ചരിത്രം

നമ്മൾ ധരിക്കുന്ന വസ്ത്രങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് പോക്കറ്റ്. അതിപ്പോൾ ജീൻസ്‌ ആയിക്കോട്ടെ പാന്റ് ആയിക്കോട്ടെ ചുരിദാർ ആയിക്കോട്ടെ അങ്ങനെ ഏത് വസ്ത്രത്തിനൊപ്പവും ഇപ്പോൾ ഒരു പോക്കറ്റ്റ് നിർബന്ധമാണ്. നമ്മുടെ ഫോണും താക്കോലും മറ്റ് ആവശ്യ സാധനങ്ങളും നമുക്കിതിൽ സൂക്ഷിക്കാൻ സാധിക്കും. നേരത്തെ ആണുങ്ങളുടെ വശ്ത്രങ്ങളിൽ മാത്രമായിരുന്നു പൊക്കിക്കെട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ സ്ത്രീകളുടെ വസ്ത്രങ്ങളിലും ഈ പോക്കറ്റുകൾ സുലഭമാണ്. എന്നാൽ, ഈ പോക്കറ്റുകൾക്ക് പിന്നിലുള്ള ചരിത്രം എന്താണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ട്. എന്നു മുതലാണ്  വസ്ത്രങ്ങളിൽ പോക്കറ്റുകൾ തുന്നി ചേർത്ത് തുടങ്ങിയതെന്നും    പോക്കറ്റുകള്‍ ഇല്ലാതിരുന്നപ്പോള്‍ ആളുകള്‍ പണം എവിടെയാണ് സൂക്ഷിച്ചിരുന്നതെന്നും നോക്കിയാലോ 

1600- കളിലാണ് വസ്ത്രങ്ങളിൽ പോക്കറ്റുകൾ തുന്നി ചേർക്കാൻ ആരംഭിച്ചത്. നേരത്തെ പറഞ്ഞത് പോലെ പുരുഷന്മാരുടെ കോട്ടുകള്‍, അരക്കെട്ടുകള്‍, ട്രൗസറുകള്‍ എന്നിവയിലാണ് ആദ്യം തയ്യൽക്കർ പോക്കറ്റുകൾ തയ്ച്ചു തുടങ്ങിയത്. പണവും സ്വകാര്യ വസ്തുക്കളും കൊണ്ടുപോകുന്നതിന് ഇത് സുരക്ഷിതവും സൗകര്യപ്രദവുമായ ഒരു മാര്‍ഗമായിരുന്നു. എന്നാൽ, പോക്കറ്റുകൾ വരുന്നതിനു മുന്നേ ചെറിയ തുകല്‍ അല്ലെങ്കില്‍ തുണി സഞ്ചികളെയാണ് ആശ്രയിച്ച് കൊണ്ടിരുന്നത്. ഈ സഞ്ചികൾ അറയിൽ കെട്ടിയോ ബെൽറ്റിൽ തൂക്കിയോ ആണ് ഉപയോഗിച്ചു കൊണ്ടിരുന്നത്. യൂറോപ്പിലും മറ്റ് ചില പ്രദേശങ്ങളിലുമാണ് ഇത്തരം സഞ്ചികൾ ഉപയോഗിച്ചു കൊണ്ടിരുന്നത്. അതേസമയം, പട്ടണങ്ങളിലും നഗരങ്ങളിലും തിരക്കേറുന്ന സമയങ്ങളിൽ മോഷണങ്ങൾ പതിവായ സാഹചര്യത്തിൽ സ്ത്രീകൾ വസ്ത്രങ്ങള്‍ക്കടിയില്‍ നീളമുള്ള പാവാടകള്‍, പെറ്റിക്കോട്ടുകള്‍, പൗച്ചുകള്‍ എന്നിവ ധരിക്കാന്‍ തുടങ്ങി. ഒപ്പം നീളമുള്ള സോക്സുകൾ, ബൂട്ടുകള്‍, കോട്ടിന്റെയോ ഷര്‍ട്ടിന്റെയോ വീതിയുള്ള കൈകള്‍ എന്നിവയൊക്കെ പണവും മറ്റ് രേഖകളും ഒളിപ്പിക്കാന്‍ സൂക്ഷിച്ചിരുന്നു.

തുടർന്ന് ഇരുപതാം നൂറ്റാണ്ടിലാണ് സ്ത്രീകളുടെ വസ്ത്രങ്ങളിൽ പോക്കറ്റുകൾ തുന്നിച്ചേർക്കാൻ തുടങ്ങിയത്. ദൈനംദിന ആവശ്യങ്ങള്‍ക്കായി ഹാന്‍ഡ്ബാഗുകളെ ആശ്രയിക്കുന്നതിനുപകരം ആണ് സ്ത്രീകൾ പോക്കറ്റുകൾ ഉപയോഗിക്കാൻ തുടങ്ങിയത്