രാഹുൽ ഗാന്ധിയുടെ പവർ ഗെയിം ; 3 പേരും പുറത്ത് ; BJP അടിയോടെ തകർന്നു

ജാർഖണ്ഡിലെ പരീക്ഷാ ക്രമക്കേടിനെതിരായ വിദ്യാർത്ഥി സമരം ആവശ്യങ്ങൾ അംഗീകരിപ്പിച്ച് വിജയിച്ചതോടെ ബിജെപിയുടെ രാഷ്ട്രീയ വഴിതിരിച്ചുവിടൽ തന്ത്രങ്ങൾ തിരിച്ചടിയായെന്ന് കോൺഗ്രസ്.

Aug 10, 2026 - 16:39
Updated: 1 month ago
0
രാഹുൽ ഗാന്ധിയുടെ പവർ ഗെയിം ; 3 പേരും പുറത്ത് ; BJP അടിയോടെ തകർന്നു

ബിജെപിയുടെയും കേന്ദ്ര സർക്കാരിന്റെയും വഴിതിരിച്ചുവിടൽ തന്ത്രങ്ങളൊന്നും ഇവിടെ ഏറ്റില്ല. ഡൽഹിയെ വിറപ്പിച്ച ചരിത്രപരമായ സിജെപി സമരത്തിൽ കോൺഗ്രസ് തങ്ങളുടേതായ വഴി വെട്ടിത്തെളിച്ചുകൊണ്ടാണ് പങ്കുചേർന്നത്. ആദ്യമൊക്കെ സിജെപി സമരത്തെ അഭിസംബോധന ചെയ്യാതെ വിദേശത്ത് സുഖവാസത്തിനു പോയ പ്രതിപക്ഷ നേതാവായ രാഹുലിനെ എന്തിനു കൊള്ളാമെന്നു വരെ പലരെയും ചൊടിപ്പിച്ചു. പക്ഷെ 'ലേറ്റാ വന്നാലും ലാറ്റസ്റ്റാ വരും' എന്ന് പറഞ്ഞതുപോലെ, അപ്രതീക്ഷിതമായി ഖാർഗെയുടെ പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലേക്ക് സമരം നയിച്ച രാഹുൽ ഗാന്ധി എന്ന പ്രതിപക്ഷ നേതാവ് മോദിയുടെ ഇന്ത്യയിൽ വേറിട്ടൊരു ചരിത്രം തന്നെയായി മാറി. കഴിഞ്ഞ തവണ നൂറിലധികം ദിവസം രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി പാർലമെന്റിന് പുറത്തുനിർത്തിയ മോദിക്കും കൂട്ടർക്കും ഇന്ന് പാർലമെന്റിനെ അഭിമുഖീകരിപ്പക്കാൻ പോലും ആകാതെ ഒളിച്ചോടേണ്ടി വരികയാണ്. യുവജനത തെരുവിലിറങ്ങിയതോടെ ഒരു വിലക്കിന് സമാനമായ രൂപത്തിൽ പാർലമെന്റിൽ കാലുകുത്താനാകാതെ പ്രധാനമന്ത്രിക്കും ചാണക്യൻ കൂടിയായ അമിത് ഷാക്കും ഒളിച്ചു നടക്കേണ്ടി വരിക എന്നതിൽ പരം വലിയൊരു പരാജയം വേറെ എന്തുണ്ട്? അവിടെയാണ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി ഭരിക്കുന്ന ജാർഖണ്ഡിലെ പരീക്ഷാ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി "രാഹുൽ ഗാന്ധി എവിടെ?" എന്ന് ബിജെപി വെല്ലുവിളിച്ചത്. സത്യത്തിൽ ശ്രദ്ധ തിരിച്ചുവിടാനുള്ള വെറും രാഷ്ട്രീയ തന്ത്രങ്ങൾ മാത്രമായിരുന്നു അത്. എന്നാൽ ഒരൊറ്റയടിക്ക് 3 പിഎസ്‌സി അംഗങ്ങളെ രാജിവെപ്പിച്ച് പുറത്താക്കിക്കൊണ്ട് ജാർഖണ്ഡിലെ ആ സമരം വിജയത്തിലേക്ക് നയിച്ചെങ്കിൽ, അതിനു പിന്നിൽ പ്രവർത്തിച്ചത് ഇന്ത്യ മുന്നണി തന്നെയാണ്.

ഈ വലിയ രാഷ്ട്രീയ തിരിച്ചടികളിൽ നിന്നും കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും വീഴ്ചകളിൽ നിന്നും പൊതുജന ശ്രദ്ധ തിരിച്ചുവിടാനാണ് പ്രയാഗ്‌രാജിലെ 'ഛാത്രോൺ കീ ഗൂഞ്ച്' പരിപാടി ചൂണ്ടിക്കാട്ടി ബിജെപി നേതാക്കൾ രംഗത്തെത്തിയത്. കോൺഗ്രസ് സഖ്യം ഭരിക്കുന്ന ജാർഖണ്ഡിലെ പബ്ലിക്ക് സർവീസ് കമ്മീഷൻ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാഹുൽ ഗാന്ധി എന്തുകൊണ്ട് മിണ്ടുന്നില്ലെന്നും, വിഷയത്തിൽ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും ആരോപിച്ചുകൊണ്ട് ബിജെപി വക്താക്കൾ രംഗത്തുവന്നു. എന്നാൽ കേന്ദ്രത്തിൽ അഴിമതി ആരോപണങ്ങൾ നേരിടുന്നവരെ സംരക്ഷിക്കാൻ ബിജെപി നെട്ടോട്ടമോടുമ്പോൾ, ജനകീയ പ്രതിഷേധങ്ങൾക്ക് പൂർണ്ണമായും ചെവികൊടുത്തുകൊണ്ട് ജാർഖണ്ഡിലെ പിഎസ്‌സി ക്രമക്കേടിൽ കർശന നടപടികളിലേക്ക് കടക്കുകയാണ് ഇന്ത്യ മുന്നണി ചെയ്തത്.

വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിക്കുകയും ആരോപണവിധേയരായ മൂന്ന് പിഎസ്‌സി അംഗങ്ങളെയും ഒരൊറ്റയടിക്ക് രാജിവെപ്പിച്ചു പുറത്താക്കുകയും ചെയ്തതോടെ ജാർഖണ്ഡിലെ സമരം വൻ വിജയത്തിലേക്ക് നീങ്ങി. കേന്ദ്രത്തിൽ പരീക്ഷാ തട്ടിപ്പുകളിലും ക്രമക്കേടുകളിലും അന്വേഷണം പോലും നടത്താതെ കുറ്റവാളികളെ സംരക്ഷിക്കുന്ന മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ ഇരട്ടത്താപ്പിനുള്ള കനത്ത തിരിച്ചടിയാണ് ജാർഖണ്ഡിൽ കണ്ടത്. രാഹുൽ ഗാന്ധിയെയും ഇന്ത്യ മുന്നണിയെയും ലക്ഷ്യമിട്ട് ബിജെപി നടത്തിയ വഴിതിരിച്ചുവിടൽ തന്ത്രങ്ങളെല്ലാം തകർന്നടിയുകയും, അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇന്ത്യ മുന്നണിക്കുള്ളതെന്ന് വീണ്ടും തെളിയിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User