ജയ്പൂരിലും കോൺഗ്രസ് മുന്നേറ്റം; വോട്ടിൽ ബിജെപിയെ മറികടന്ന് കോൺഗ്രസ്
Congress secures 5,65,848 votes in Jaipur civic polls, surpassing BJP’s 5,52,713 votes by 13,135 despite BJP winning more wards.
രാജസ്ഥാനിലെ നഗര തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ വിജയം അവകാശപ്പെടുന്ന ജയ്പൂർ കോർപ്പറേഷനിലും കോൺഗ്രസിന്റെ വോട്ട് മുന്നേറ്റം ശ്രദ്ധേയമായി. നിലവിലുള്ള 150 വാർഡുകളിൽ 78 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. കോൺഗ്രസ് 53 സീറ്റുകളും സ്വതന്ത്രർ 15 സീറ്റുകളും നേടി. നാല് സീറ്റുകളിലെ ഫലം റീ പോളിങ്ങിന് ശേഷമേ പ്രഖ്യാപിക്കൂ.
എന്നാൽ ജയ്പൂർ തെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ കണക്ക് വോട്ട് വിഹിതത്തിലാണ്. ചരിത്രത്തിൽ ആദ്യമായി ബിജെപിയെക്കാൾ കൂടുതൽ വോട്ടുകൾ കോൺഗ്രസ് നേടിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കോൺഗ്രസിന് 5,65,848 വോട്ടുകൾ ലഭിച്ചപ്പോൾ ബിജെപിക്ക് ലഭിച്ചത് 5,52,713 വോട്ടുകളാണ്. അതായത് ബിജെപിയെക്കാൾ 13,135 വോട്ടുകളുടെ മേൽക്കൈ കോൺഗ്രസിനുണ്ട്.
നേരിട്ടുള്ള മേയർ തെരഞ്ഞെടുപ്പ് സംവിധാനം നിലനിന്നിരുന്നെങ്കിൽ ഈ വോട്ട് കണക്കിന്റെ അടിസ്ഥാനത്തിൽ ജയ്പൂരിൽ ബിജെപി സ്ഥാനാർഥിക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരുമായിരുന്നുവെന്ന രാഷ്ട്രീയ വിലയിരുത്തലുകളും ഉയരുന്നുണ്ട്.
തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി സർക്കാർ നടത്തിയ ഡീലിമിറ്റേഷൻ നടപടിയാണ് വാർഡ് ഫലത്തിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാൻ സഹായിച്ചതെന്ന വിമർശനവും കോൺഗ്രസ് ഉയർത്തുന്നു. വോട്ടർമാരുടെ പിന്തുണയിൽ കോൺഗ്രസ് മുന്നിലെത്തിയിട്ടും വാർഡ് വിഭജനത്തിന്റെ ഫലമായി ബിജെപിക്ക് കോർപ്പറേഷൻ ഭരണം നിലനിർത്താൻ കഴിഞ്ഞുവെന്നാണ് കോൺഗ്രസ് ആരോപണം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)