റീഇമാജിനിങ് കേരളം’; വികസന പദ്ധതികൾക്ക് പുതിയ രൂപരേഖ

ബജറ്റ് പദ്ധതികളുടെ നടപ്പാക്കലിന് ചർച്ചകൾ; സെപ്റ്റംബർ 16 മുതൽ 18 വരെ തിരുവനന്തപുരത്ത് റൗണ്ട് ടേബിൾ കോൺഫറൻസ്

Sep 15, 2026 - 18:09
0
റീഇമാജിനിങ് കേരളം’; വികസന പദ്ധതികൾക്ക് പുതിയ രൂപരേഖ

തിരുവനന്തപുരം: 2026-27 ബജറ്റിൽ പ്രഖ്യാപിച്ച പ്രധാന വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘റീഇമാജിനിങ് കേരളം’ റൗണ്ട് ടേബിൾ കോൺഫറൻസിന്റെ ലോഗോ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്തു. സെപ്റ്റംബർ 16 മുതൽ 18 വരെ തിരുവനന്തപുരത്താണ് പരിപാടി നടക്കുന്നത്.

മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, വിവിധ മേഖലകളിലെ വിദഗ്ധർ എന്നിവരെ ഒരുമിച്ചിരുത്തി ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് കൃത്യമായ രൂപം നൽകുകയും അവ പ്രാവർത്തികമാക്കുന്നതിനുള്ള നടപടികൾക്ക് വേഗം കൂട്ടുകയുമാണ് പരിപാടിയുടെ ലക്ഷ്യം. പദ്ധതികളുടെ ആസൂത്രണം മുതൽ നടപ്പാക്കൽ വരെയുള്ള വിവിധ ഘട്ടങ്ങളിൽ ആവശ്യമായ ഇടപെടലുകൾ ചർച്ച ചെയ്യുന്നതിനും സമ്മേളനം വേദിയാകും.

മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ലോഗോ പ്രകാശന ചടങ്ങിൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി എൻ.എസ്.കെ ഉമേഷ് എന്നിവർ പങ്കെടുത്തു. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ (കെഎസ്ഐഡിസി) വിവിധ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും സഹകരണത്തോടെയാണ് പരിപാടി ഏകോപിപ്പിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User