മാധ്യമങ്ങളെ സ്നേഹിച്ച പിണറായി കാലം

Sep 17, 2026 - 14:45
Updated: 2 hours ago
0
മാധ്യമങ്ങളെ സ്നേഹിച്ച പിണറായി കാലം

2017
മംഗളം TV ചാനൽ ഓഫീസിൽ പോലീസ് പരിശോധന; തുടർന്ന് CEO ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകർ അറസ്റ്റിൽ.

അന്നത്തെ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ പൂച്ച കുട്ടി ഫോൺ സംഭാഷണം സംപ്രേഷണം ചെയ്തതിനായിരുന്നു കേസ്.

CEO അജിത് കുമാർ ഉൾപ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ചാനൽ തന്നെ പിന്നീട് പൂട്ടി പോയി.

2017 
കേരള കൗമുദിയുടെ സജീവ് ഗോപാലന് എതിരെ പോലീസ് കേസ്.. പോലീസിന് എതിരെ വാർത്ത പ്രസിദ്ധീകരിച്ചു എന്നതായിരുന്നു പോലീസ് കേസ്.

2017
മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന് പറഞ്ഞു ഫ്രീലാൻസ് ജേർണലിസ്റ്റ്  നദീറിനെതിരെ കേസ്, അറസ്റ്റ്.

2022
ഏഷ്യാനെറ്റ്‌ ചാനലിലെ വിനു വി. ജോൺ
ഒരു ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ ഭാരത് ബന്തുമായി ബന്ധപ്പെട്ട പരാമർശവുമായി എളമരം കരീം നൽകിയ പരാതിയിൽ ഉള്ള കേസ്.

2023
ഏഷ്യാനെറ്റ്‌ ന്യൂസ്‌ കോഴിക്കോട് ബ്യൂറോയിൽ 
പോലീസ് റെയിഡ് 

മയക്കു മരുന്നും ആയി ബന്ധപ്പെട്ട ഏഷ്യാനെറ്റ്‌ പരമ്പരയിൽ പ്രായപൂർത്തി ആകാത്ത കുട്ടിയുടെ മാസ്ക്ഡ് വീഡിയോ നൽകി എന്ന ഉടായിപ്പ് പോക്സോ കേസിൽ ആയിരുന്നു നടപടി.

സിന്ധു സൂര്യകുമാർ ഉൾപ്പടെ ഉള്ളവർക്ക് എതിരെ കേസ്.

2023
ഏഷ്യാനെറ്റ്‌ ചാനലിലെ അഖില നന്ദകുമാറിന് എതിരെ മഹാരാജാസ് കോളേജ് മാർക്ക് ലിസ്റ്റ് വിവാദം റിപ്പോർട്ട് ചെയ്തതുമായി ബന്ധപ്പെട്ട് പി എം ആർഷോ നൽകിയ പരാതിയിൽ ഉള്ള കേസ്.

2023
മാതൃഭൂമി ടീവിക്ക് എതിരെ. 

കോഴിക്കോട് ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയെ പോലീസ് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ കേസ്.

മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെ പോലീസ് പിടിച്ചെടുത്തു കൊണ്ട് പോയി.

2023
മറുനാടൻ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും വ്യാപക റെയ്ഡ്; കമ്പ്യൂട്ടർ/ലാപ്ടോപ്പുകൾ. എന്നിവ പിടിച്ചെടുത്തു. ചാനൽ അടപ്പിച്ചു.

പി.വി. ശ്രീനിജിൻ എംഎൽഎ നൽകിയ പരാതിയുമായി ബന്ധപ്പെട്ട കേസിൽ ആയിരുന്നു റെയിഡ്. ഷാജൻ സ്കറിയക്കെതിരായ കേസിൽ പോലീസ് അറസ്റ്റ്. 

2023
റെജാസ് എം . ഷീബ സിദ്ധീഖ്. ഫ്രീലാൻസ് മാധ്യമപ്രവർത്തകൻ. 

കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തെക്കുറിച്ചുള്ള റിപ്പോർട്ടിന്റെ പേരിൽ കേസ്.

ഫോൺ ആവശ്യപ്പെട്ട് പോലീസ് നടപടി

2023
വിനിത വി .ജി . – 24 ന്യൂസ്‌ 

മുഖ്യമന്ത്രിയുടെ നവകേരള സദസ്സുമായി ബന്ധപ്പെട്ട പ്രതിഷേധം റിപ്പോർട്ട് ചെയ്ത സംഭവത്തിൽ കേസ്.

2024
മാധ്യമത്തിലെ അനിരു അശോകൻ

PSC യിൽ റജിസ്റ്റർ ചെയ്ത 65 ലക്ഷം ഉദ്യോഗാർഥികളുടെ വിവരം ഡാർക്ക്‌ വെബിൽ ലഭ്യമാണ് എന്ന ന്യൂസ് ലഭിച്ച സോഴ്സ് എടുക്കാൻ മൊബൈൽ ഫോൺ കസ്റ്റഡിയിൽ വേണം എന്ന് ആവശ്യം. ഹൈക്കോടതി അനുമതി നിഷേധിച്ചു.

2025
റിപ്പോട്ടർ ടീവിയിലെ അരുൺ കുമാർ, ഷഹബാസ് എന്നിവർക്ക് എതിരെ 
POCSO കേസ്.

ഒരു സ്കൂൾ വിദ്യാർത്ഥിനിയെക്കുറിച്ചുള്ള ടെലിവിഷൻ ചർച്ചയിലെ പരാമർശങ്ങളുമായി ബന്ധപ്പെട്ട കേസ്. അവസാനം പോലീസ് തന്നെ കേസിനു എതിരെ കോടതിയിൽ റിപ്പോർട്ട് കൊടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User