മാടാക്കര മസ്ജിദ് തർക്കം: ജാഗ്രതക്കുറവ്; ചോമ്പാല എസ്.എച്ച്.ഒ ഉൾപ്പെടെ 5 പൊലീസുകാർക്ക് സ്ഥലംമാറ്റം

Aug 28, 2026 - 11:53
0
മാടാക്കര മസ്ജിദ് തർക്കം: ജാഗ്രതക്കുറവ്; ചോമ്പാല എസ്.എച്ച്.ഒ ഉൾപ്പെടെ 5 പൊലീസുകാർക്ക് സ്ഥലംമാറ്റം

കോഴിക്കോട്: ഒഞ്ചിയം മാടാക്കര ജുമാ മസ്ജിദിൽ ഉണ്ടായ തർക്കവുമായി ബന്ധപ്പെട്ട പൊലീസ് ഇടപെടലിൽ ജാഗ്രതക്കുറവുണ്ടായെന്ന വിലയിരുത്തലിൽ ചോമ്പാല എസ്.എച്ച്.ഒ ഉൾപ്പെടെ അഞ്ചു പൊലീസുകാരെ സ്ഥലംമാറ്റി. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫാണ് പൊലീസുകാരെ സ്ഥലംമാറ്റി ഉത്തരവിറക്കിയത്.

ചോമ്പാല സ്റ്റേഷൻ എസ്.എച്ച്.ഒ പി.പി.ഷമീൽ, സ്റ്റേഷനിലെ എ.എസ്.ഐമാരായ എം.വി.മനോജൻ, കെ.എം.മനോജ് കുമാർ, സീനിയർ സി.പി.ഒമാരായ എൻ.പി. അനിൽകുമാർ, സി.പ്രവീൺ കുമാർ എന്നിവരെയാണ് കോഴിക്കോട് റൂറൽ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയത്.

സംഭവത്തെ തുടർന്ന് പയ്യോളി എസ്.എച്ച്.ഒ പി.ജെ.ജയ്മോനെ ചോമ്പാല എസ്.എച്ച്.ഒ ആയി നിയമിച്ചു. പയ്യോളി സ്റ്റേഷന്റെ ചുമതലയിലേക്ക് എം.കെ.ജയദാസനെയും നിയമിച്ചിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User