‘വെടിയുണ്ടയേക്കാൾ ശക്തം ബാലറ്റ്’; പിണറായിയെ വേദിയിലിരുത്തി വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പരാമർശം
‘പിണറായി പ്രതിപക്ഷ നേതാവും സതീശൻ മുഖ്യമന്ത്രിയുമായത് ജനാധിപത്യത്തിന്റെ സൗന്ദര്യം’; ഇന്ദിരാഗാന്ധിയുടെ അധികാരമാറ്റവും ബാലറ്റിലൂടെ എന്ന് സണ്ണി ജോസഫ്
കോട്ടയം : വി.ഡി. സതീശൻ മുഖ്യമന്ത്രിയായതും മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവായതും ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പിണറായി വിജയൻ വേദിയിലിരിക്കെയാണ് സണ്ണി ജോസഫ് ഇക്കാര്യം പറഞ്ഞത്.
പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത സ്റ്റുഡന്റ്സ് കോൺക്ലേവിലായിരുന്നു പരാമർശം. അഞ്ച് വർഷക്കാലം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ഇന്ന് പ്രതിപക്ഷ നേതാവായും അഞ്ച് വർഷക്കാലം പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ മുഖ്യമന്ത്രിയായും മാറിയിരിക്കുന്ന സാഹചര്യം ജനാധിപത്യത്തിന്റെ മഹത്തായ പ്രത്യേകതയാണെന്ന് സണ്ണി ജോസഫ് പറഞ്ഞു.
ജനാധിപത്യത്തിൽ പൗരസ്വാതന്ത്ര്യത്തിനും വോട്ടവകാശത്തിനും വലിയ പ്രാധാന്യമുണ്ട്. വെടിയുണ്ടയേക്കാൾ ശക്തമാണ് ബാലറ്റ് പേപ്പർ എന്നും അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അധികാരത്തിൽ നിന്ന് മാറ്റാൻ ഇന്ത്യയിലെ ജനങ്ങൾ ഉപയോഗിച്ചതും ബാലറ്റായിരുന്നുവെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. ബാലറ്റിലൂടെയാണ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രി സ്ഥാനത്തിരിക്കെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് പ്രതിപക്ഷത്തേക്ക് മാറിയതെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തിൽ അധികാരം ജനങ്ങളുടേതാണെന്നും വോട്ടവകാശത്തിലൂടെ അധികാരമാറ്റം സാധ്യമാകുമെന്നും ഓർമിപ്പിക്കുന്നതായിരുന്നു വൈദ്യുതി മന്ത്രിയുടെ പ്രസംഗം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)