74 കോടി മുക്കി ; REPORT ൽ ഞെട്ടി സഭ മോദി മുൾമുനയിൽ

വിദേശ പര്യടനങ്ങൾ തുടരുന്നതിനിടെ പ്രളയവും പ്രകൃതിദുരന്തങ്ങളും നേരിടുന്ന രാജ്യത്തെ അവഗണിച്ചെന്ന വിമർശനമാണ് ഈ കുറിപ്പ് ഉയർത്തുന്നത്.

Aug 07, 2026 - 14:02
Updated: 2 months ago
0
74 കോടി മുക്കി ; REPORT ൽ ഞെട്ടി സഭ മോദി മുൾമുനയിൽ

ഈ വർഷം തുടങ്ങിയിട്ട് ആറുമാസങ്ങൾ കഴിഞ്ഞതേയുള്ളു, അപ്പോഴേക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ഊരുചുറ്റിയ കണക്ക് കേട്ടാൽ ചിലപ്പോൾ ജനം മൂക്കത്ത് വിരൽവെച്ചു പോകും. 74 കോടി രൂപ. ഒന്നോർക്കണം ഇതുവെറും ഫെബ്രുവരി മുതൽ ജൂലൈ വരെയുള്ള കണക്കുകളാണ്. ഈ പന്ത്രണ്ടുകൊല്ലം മോദി വിദേശ പരിയടനം നടത്തിയ കാശുണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ ഈ രാജ്യം തന്നെ രക്ഷപ്പെട്ടേനെ. രാജ്യസഭയ്ക്ക് മുന്നിൽ വിദേശകാര്യ മന്ത്രാലയം കണക്ക് ബോധ്യപ്പെടുത്തുമ്പോൾ മോദിക്ക് മുന്നിൽ മറ്റൊരു കണക്കാണ് വെക്കുന്നത്. ഈ ആറുമാസത്തിൽ 13 രാജ്യം കണ്ട നിങ്ങൾ എപ്പോഴെങ്കിലും സ്വന്തം രാജ്യത്തെ ഒന്ന് ചുറ്റി കണ്ടിട്ടുണ്ടോ? അവിടെത്തെ പ്രശ്നങ്ങൾ തൊട്ടറിഞ്ഞിട്ടുണ്ടോ ? മോദി നിങ്ങൾക്ക് മുന്നിൽ വെക്കാനുള്ളത് ന്യൂസിലാൻഡിലെയോ,ഓസ്ട്രേലിയയിലെയോ വിശേഷങ്ങൾ അല്ല, കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇപ്പോൾ നേരിടുന്ന പ്രശനങ്ങളാണ്,ഓരോ സംസ്ഥാനത്തെ ദുരിതബാധിതരുടെ എണ്ണവും മരണനിരക്കും ഭീതിപ്പെടുത്തുന്ന കൃത്യമായ കണക്കുകളോടെ പുറത്തുവരുമ്പോൾ രാജ്യം വലിയൊരു പ്രകൃതിദുരന്തത്തെയാണ് നേരിടുന്നത്. വടക്കുകിഴക്കൻ സംസ്ഥാനമായ അസമിൽ മൺസൂൺ പ്രളയം കടുത്ത നാശമാണ് വിതച്ചിരിക്കുന്നത്; ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 95-ലധികം പേർക്ക് ജീവൻ നഷ്ടപ്പെടുകയും 25 ജില്ലകളിലായി 11 ലക്ഷത്തിലധികം ആളുകൾ ദുരിതത്തിലാവുകയും ചെയ്തിട്ടുണ്ട്. ബ്രഹ്മപുത്ര ഉൾപ്പെടെയുള്ള പ്രധാന നദികൾ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ആയിരക്കണക്കിന് ഗ്രാമങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. കൂടാതെ അസമിൽ 56,606 ഹെക്ടറിലധികം കൃഷിഭൂമി പൂർണ്ണമായും നശിച്ചു. ദക്ഷിണേന്ത്യയിൽ കേരളത്തിലും സ്ഥിതി ഒട്ടും പ്രത്യാശ നൽകുന്നതല്ല; കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ക്ലൗഡ്‌ബേസ്റ്റ് അഥവാ മേഘവിസ്ഫോടനത്തിന് സമാനമായ അതിശക്തമായ മഴയിലും ഉരുൾപൊട്ടലിലും സംസ്ഥാനത്ത് 15-ലധികം പേർ മരിക്കുകയും പതിനായിരത്തോളം ആളുകളെ 270-ലധികം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് എന്നീ ജില്ലകളിലാണ് പ്രളയവും മണ്ണിടിച്ചിലും ഏറ്റവും കൂടുതൽ നാശം വിതച്ചത്. 

പർവത മേഖലകളായ ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും കനത്ത മഴയെത്തുടർന്ന് മലവെള്ളപ്പാച്ചിലും കല്ലിടിച്ചിലും രൂക്ഷമാണ്. ഹിമാചൽ പ്രദേശിൽ മാത്രം ഈ മൺസൂൺ കാലത്ത് ഇതുവരെ 142 പേർ മരണപ്പെടുകയും പൊതുമരാമത്ത്, ജലശക്തി വകുപ്പുകൾക്ക് ഉൾപ്പെടെ 797 കോടിയിലധികം രൂപയുടെ വൻ സാമ്പത്തിക നഷ്ടം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ നൂറിലധികം റോഡുകളും നിരവധി ജലവിതരണ പദ്ധതികളും പൂർണ്ണമായി തകർന്നു. പടിഞ്ഞാറൻ സംസ്ഥാനമായ ഗുജറാത്തിലും വൽസാദ് ഉൾപ്പെടെയുള്ള ജില്ലകളിൽ 1100 മില്ലിമീറ്ററിലധികം റെക്കോർഡ് മഴയാണ് ഒരൊറ്റ ദിവസം കൊണ്ട് രേഖപ്പെടുത്തിയത്. അവിടെ ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വരികയും ഗതാഗത-വൈദ്യുതി സംവിധാനങ്ങൾ പൂർണ്ണമായി തകരുകയും ചെയ്തു. ഇതിന് പുറമെ ജമ്മു കാശ്മീരിൽ 31 പേരും ജാർഖണ്ഡിൽ മിന്നലേറ്റ് 14 പേരും മരണപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.. രാജ്യം ഇത്രയും വലിയ നാശത്തിലായിട്ടും ഒന്ന് എത്തിനോക്കാൻ പോലുമുള്ള മനസ് നിങ്ങൾക്ക് ഉണ്ടായില്ലല്ലോ കഷ്ട്ടം,,,കർഷകരും വിദ്യാർത്ഥികളും തെരുവിലിറങ്ങി പ്രതിഷേധിക്കുമ്പോൾ ഒന്നും കണ്ടില്ലകെട്ടില്ല എന്നുവെച്ചു നാടുനീളെ ചുറ്റിനടക്കുന്ന പ്രധാനമന്ത്രി അതാണ് ഈ രാജ്യം കാണുന്നത്, എന്തായാലും കൊള്ളാം പക്ഷെ ഇതൊക്കെ അധികകാലം ജനം കണ്ടില്ലയെന്ന് നടിക്കുമെന്ന് കരുതേണ്ട..

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User