വളഞ്ഞിട്ടടിച്ചോളൂ എന്നാലും സംഘപരിവാറിന് മുന്നിൽ ഞങ്ങൾ മുട്ടുമടക്കില്ല; മുഹമ്മദ് റിയാസ് 

വളഞ്ഞിട്ടടിച്ചോളൂ എന്നാലും സംഘപരിവാറിന് മുന്നിൽ ഞങ്ങൾ മുട്ടുമടക്കില്ല; മുഹമ്മദ് റിയാസ് 

May 27, 2026 - 10:20
0
വളഞ്ഞിട്ടടിച്ചോളൂ എന്നാലും സംഘപരിവാറിന് മുന്നിൽ ഞങ്ങൾ മുട്ടുമടക്കില്ല; മുഹമ്മദ് റിയാസ് 


തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുൻ മന്ത്രി  മുഹമ്മദ് റിയാസിന്റെയും വീടുകളിൽ നടക്കുന്ന റെയ്‌ഡിൽ രൂക്ഷ വിമർശനവുമായി മുഹമ്മദ് റിയാസ്. 'വളഞ്ഞിട്ടടിച്ചോളൂ എന്നാലും സംഘപരിവാറിന് മുന്നിൽ ഞങ്ങൾ മുട്ടുമടക്കില്ല അവസാന ശ്വാസം വരെയും പോരാടുമെന്ന്' മുഹമ്മദ് റിയാസ് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. എക്സാലോജിക് -സി.എം.ആർ.എൽ. ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. റെയ്‌ഡിൽ ഇഡി വീണാ വിജയന്‍റെ മൊഴിയെടുക്കുന്നുണ്ട്. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചാണ്  മൊഴി എടുക്കുന്നത്. തിരുവനന്തപുരത്തെ വാടക വീട്ടിൽ പിണറായി വിജയൻ ഉള്ളപ്പോഴാണ് ഇഡി എത്തിയത്. കണ്ണൂരിലെ വീട്ടിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നുണ്ട്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User