മന്ത്രിയാകാന്‍ ഈ രണ്ട് പേര്‍; സാംസ്‌കാരികം മുകേഷിന് 

Aug 28, 2022 - 07:49
0
മന്ത്രിയാകാന്‍ ഈ രണ്ട് പേര്‍; സാംസ്‌കാരികം മുകേഷിന് 




തിരുവനന്തപുരം : രണ്ടാം ഇടത് സര്‍ക്കാരില്‍ മന്ത്രിസഭാ പുനസംഘടനക്ക് സാധ്യത തെളിയുന്നു. സജി ചെറിയാന്‍, എംവി ഗോവിന്ദന്‍ എന്നിവര്‍ക്ക് പകരമായി രണ്ട് മന്ത്രിമാര്‍ പുതിയതായി വന്നേക്കുമെന്നാണ് ഏറ്റവും ഒടുവില്‍ വരുന്ന സൂചന. സാംസ്‌കാരിക വകുപ്പ് മന്ത്രിയായി നടന്‍ മുകേഷിനെ പരിഗണിച്ചേക്കും. ഫിഷറിസ് വകുപ്പിന്റെ ചുമതലയിലേയ്ക്ക് ചിത്തരഞ്ജന്‍ എംഎല്‍എയും വരുവാനുള്ള സാധ്യതയാണ് നിലവിലുള്ളത്. എംവി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞടുക്കപ്പെട്ടതിനാല്‍ ഒഴിവ് വന്ന തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പിലേക്കും ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ ഒഴിയേണ്ടി വന്ന സജി ചെറിയാന് പകരക്കാരനായി സാംസ്‌ക്കാരിക വകുപ്പിലേക്കുമാണ് പുതിയ മന്ത്രിമാരെത്തുക. വിഷയം വിപുലമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാന്‍ സിപിഎം, 15 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിനെ ചുമതലപ്പെടുത്തി. ഓണത്തിന് മുമ്പ് തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User