മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞു; കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

ശ്രീനാരായണഗുരു ജയന്തി പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തിൽ കോൺഗ്രസ് നേതാവ് ചേന്തി അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Aug 29, 2026 - 07:24
0
മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞു; കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

തിരുവനന്തപുരം: ശ്രീനാരായണഗുരു ജയന്തി പരിപാടിയിൽ പങ്കെടുക്കാത്തതിനെ തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തിൽ കോൺഗ്രസ് നേതാവ് ചേന്തി അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡിസിസി അംഗമായ ചേന്തി അനിലിനെ ശ്രീകാര്യം പൊലീസാണ് അർധരാത്രിയോടെ കസ്റ്റഡിയിലെടുത്തത്.

കഴക്കൂട്ടം ചേന്തിയിൽ നടന്ന ശ്രീനാരായണ സാംസ്കാരിക നിലയത്തിന്റെ ജയന്തി പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തതിനെ തുടർന്നാണ് പ്രതിഷേധം ഉണ്ടായത്. ചെമ്പഴന്തിയിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ചേന്തിയിൽ വച്ച് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം സംഘാടകർ കൈകാണിച്ച് തടയുകയായിരുന്നു. തുടർന്ന് വാഹനത്തിൽനിന്ന് പുറത്തിറങ്ങിയ മുഖ്യമന്ത്രിയുമായി സംഘാടകർ വാക്കുതർക്കത്തിലേർപ്പെട്ടതായാണ് പൊലീസ് പറയുന്നത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, വഴിയിൽ അന്യായമായി തടഞ്ഞുവയ്ക്കൽ, അപമര്യാദയായി പെരുമാറൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ ചേന്തി അനിൽ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്.

അതേസമയം, മുഖ്യമന്ത്രിയെ തടഞ്ഞിട്ടില്ലെന്നും വാഹനവ്യൂഹത്തിന് കൈകാണിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ചേന്തി അനിലിന്റെ വിശദീകരണം. കൈകാണിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി വാഹനത്തിൽനിന്ന് ഇറങ്ങുകയും പിന്നീട് ക്ഷുഭിതനായി സംസാരിക്കുകയുമായിരുന്നുവെന്നും അനിൽ പ്രതികരിച്ചു.

മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കാത്തതിനെ തുടർന്ന് സംഘാടകർ ജയന്തി ആഘോഷ പരിപാടി റദ്ദാക്കി പ്രതിഷേധിച്ചിരുന്നു. മുഖ്യമന്ത്രി നേരത്തെ പങ്കെടുക്കുമെന്ന് ഉറപ്പുനൽകിയിരുന്നുവെന്നാണ് സംഘാടകരുടെ വാദം. എന്നാൽ, ചേന്തിയിലെ പരിപാടി മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടിപ്പട്ടികയിൽ ഉണ്ടായിരുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User