കർഷകന്റെ വളം വെട്ടിക്കുറച്ച് കോർപ്പറേറ്റുകൾക്ക് കൈനീട്ടം; സെപ്റ്റംബർ 12ന് ‘കർഷക അതിജീവന സമരം’
വളസബ്സിഡി പുനഃസ്ഥാപിക്കണം, വളവില വർധനവ് പിൻവലിക്കണം; 14 ജില്ലാ കേന്ദ്രങ്ങളിൽ സമരവുമായി കർഷക കോൺഗ്രസ്
കർഷകന്റെ വളം വെട്ടിക്കുറച്ച് കോർപ്പറേറ്റുകൾക്ക് കൈനീട്ടം; സെപ്റ്റംബർ 12ന് ‘കർഷക അതിജീവന സമരം’
വളസബ്സിഡി പുനഃസ്ഥാപിക്കണം, വളവില വർധനവ് പിൻവലിക്കണം; 14 ജില്ലാ കേന്ദ്രങ്ങളിൽ സമരം
കർഷകന് കൃഷിയിറക്കാൻ ആവശ്യമായ രാസവളത്തിന്റെ സബ്സിഡി വെട്ടിക്കുറയ്ക്കുകയും വളവില വർധിപ്പിക്കുകയും ലഭ്യത കുറയ്ക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാർ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ‘കർഷക അതിജീവന സമരം’ സംഘടിപ്പിക്കും.
സെപ്റ്റംബർ 12 ശനിയാഴ്ച സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലാണ് കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ സമരം നടക്കുക.
കോർപ്പറേറ്റുകൾക്ക് വിവിധ ഇളവുകളും ആനുകൂല്യങ്ങളും നൽകാൻ സർക്കാർ ഖജനാവ് തുറക്കുമ്പോൾ രാജ്യത്തിന്റെ അന്നദാതാക്കളായ കർഷകർക്ക് വളം വാങ്ങാൻ പോലും ആവശ്യമായ ആശ്വാസം നൽകാത്തത് എന്ത് നീതിയാണെന്ന് കർഷക കോൺഗ്രസ് ചോദിച്ചു.
കൃഷിച്ചെലവ് തുടർച്ചയായി ഉയരുന്ന സാഹചര്യത്തിൽ വളത്തിന്റെ വില വർധിക്കുന്നത് കർഷകരുടെ സാമ്പത്തിക ബാധ്യത കൂടുതൽ വർധിപ്പിക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടി. വളത്തിന്റെ ലഭ്യത കുറയുന്നത് കൃഷിയെയും കാർഷിക ഉൽപാദനത്തെയും നേരിട്ട് ബാധിക്കുമെന്നും കർഷക കോൺഗ്രസ് വ്യക്തമാക്കി.
‘വളം കർഷകന് ആനുകൂല്യമല്ല, അവകാശമാണ്’ എന്ന മുദ്രാവാക്യമുയർത്തിയാണ് സമരം സംഘടിപ്പിക്കുന്നത്.
വളവില വർധനവ് പിൻവലിക്കുക, കർഷകരുടെ വളസബ്സിഡി പുനഃസ്ഥാപിക്കുക, ആവശ്യമായ വളത്തിന്റെ ലഭ്യത ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തിൽ ഉന്നയിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)