രാഹുലിന്റെ കിടിലൻ സർജിക്കൽ സ്ട്രൈക്ക് ; കേന്ദ്ര ഇന്റലിൻസ് കൈകൂപ്പി

പരീക്ഷാ ചോർച്ച, വിദ്യാർത്ഥി പ്രതിഷേധം, കേന്ദ്രസർക്കാരിനെതിരായ വിമർശനം എന്നിവ ചർച്ച ചെയ്യുന്ന രാഷ്ട്രീയ വിശകലനം.

Jul 23, 2026 - 10:34
Updated: 2 months ago
0
രാഹുലിന്റെ കിടിലൻ സർജിക്കൽ സ്ട്രൈക്ക് ; കേന്ദ്ര ഇന്റലിൻസ് കൈകൂപ്പി

നരേന്ദ്രമോദിയും ബിജെപി യും ഒരു വ്യാഴവട്ടക്കാലം ഭരണത്തിൽ ഉടനീളം സ്വീകരിച്ച ഒരു നിലപാടുണ്ട്. മോദി സർക്കാരിനെ കോൺഗ്രസ്സ് വിമർശിച്ചാൽ അത് രാഷ്ട്രീയ പ്രേരിതമെന്നും വിമർശിച്ചവർ രാജ്യദ്രോഹികൾ എന്നും മുദ്ര കുത്തുകയായിരുന്നു പതിവ്. അവസാനം പരീക്ഷപ്പപേർ വിറ്റ് കാശാക്കി പരീക്ഷയിൽ പരാജയപ്പെടേണ്ടി  വന്ന പല കുട്ടികളും ആത്മഹത്യ ചെയ്തപ്പോൾ അതിനെ ചോദ്യം ചെയ്യാൻ പോയ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും രാജ്യദ്രോഹിയാക്കേണ്ടുന്ന പരിപാടിയാണ് ബിജെപി കരുതിവെച്ചിരുന്നത്.  എന്നാൽ രാഹുൽ ഗാന്ധിയുടെ മാസ്റ്റർ പ്ലാൻ,, അതിനുവേണ്ടി നടത്തിയ സർജിക്കൽ സ്ട്രൈക്ക് നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും ഇന്റലിജൻസ് സംവിധാനത്തെയും തന്നെ വെട്ടിച്ച് ആഞ്ഞടിച്ചപ്പോൾ വെറും നോക്കുകുത്തികളായി മാറുകയായിരുന്നു കേന്ദ്രം. ഇത്രയും വലിയ തട്ടിപ്പിനെതിരെ പ്രതിഷേധിക്കാൻ ഒരു യോഗം പോലും ചേരാതെ സി ജെ പി എന്ന നവ സമരസംഘടനയ്ക്ക് എല്ലാം വിട്ടു കൊടുത്ത് മാറി നിന്ന കോൺഗ്രസ്സിനെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ആളുകൾ വിമർശിച്ചപ്പോൾ അറിഞ്ഞിരുന്നില്ല, പുലി പതുങ്ങുന്നതു കുതിക്കാൻ ആയിരുന്നു എന്നുള്ളത്. ഒരു സർജിക്കൽ സ്ട്രൈക്ക്  നടത്താൻ ഓപ്പറേഷൻ പ്ലാൻ ചെയ്ത രാഹുൽ അതിനായി  തെരഞ്ഞെടുത്തത് എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ  പിറന്നാൾ ദിവസം ആയിരുന്നു. ഒരു പിറന്നാൾ ഒത്തുകൂടൽ എന്നതിനപ്പുറം അത് നേതാക്കളുടെ സമരത്തിനുള്ള  തയ്യാറെടുപ്പ് ആയിരുന്നു എന്നുള്ളത് കേന്ദ്ര ഇന്റലിജെൻസ് പോലും അറിഞ്ഞില്ല. അവിടെ നിന്ന്  രാഹുൽ ഗാന്ധി ഒരൊറ്റ പ്രഖ്യാപനം  ഇനി നമ്മൾ സമരമുഖത്താണ് തീപാറുന്ന സമര പോരാട്ടങ്ങൾക്ക്  ഇന്ദ്രപ്രസ്ഥം സാക്ഷ്യം വഹിക്കും എന്നുള്ളത്. അതിനു ശേഷം നിമിഷങ്ങൾ വെച്ചാണ്  മോദിയുടെ  ആളെ പറ്റിക്കുന്ന ഭരണത്തിന് ആണിയടിച്ചു തുടങ്ങിയത് രാഹുൽ ഗാന്ധി . ഓരോ കള്ളത്തരങ്ങളും അക്കമിട്ട് നിരത്തി രാജ്യത്തെ കോടിക്കണക്കിനു വരുന്ന വിദ്യാർത്ഥികളെയും അവരുടെ കുടുംബങ്ങളെയും യുവാക്കളെയും രാഹുൽ ഗാന്ധി ഒപ്പം ചേർത്തു..
തട്ടിപ്പിന് കൂട്ട് നിന്ന് കൊണ്ട് കേന്ദ്ര സർക്കാർ നടത്തിയ പരീക്ഷകളെയെല്ലാം നിരത്തി വെച്ച് രാഹുൽ ഗാന്ധി കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. അതായതു,കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ 152 പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചകളാണ് രാജ്യത്ത് സംഭവിച്ചത് എന്നും ഒന്നില്‍ പോലും ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും രാഹുല്‍ ഗാന്ധി രാജ്യത്തിനു മുന്നിൽ വെളിപ്പെടുത്തി.. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാനെ ആ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും അതുവരെ ഈ സമരമുഖത്ത് തന്നെ കാണുമെന്നും  രാഹുല്‍ ഗാന്ധി ഉറപ്പു നൽകി.

ജൂലൈ 20ന് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന ചലോ സന്‍സദ് മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ ഡല്‍ഹി പോലീസ് തല്ലിച്ചതച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. പ്രതിഷേധക്കാര്‍ക്ക് നേരെയുളള പോലീസ് ക്രൂരതയുടെ ദൃശ്യങ്ങളും രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. സുരക്ഷാ സേന ആയുധങ്ങള്‍ പ്രയോഗിക്കാനും തല്ലിച്ചതയ്ക്കാനും മാത്രമുളള എന്ത് തെറ്റാണ് നമ്മുടെ വിദ്യാര്‍ത്ഥികള്‍ ചെയ്തത് എന്ന ചോദ്യം വിദ്യാർത്ഥികളുടെ ഹൃദയത്തിലാണ് തറച്ചത്.. എന്തുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ക്ക് നേരെ ഇങ്ങനെ സംഭവിച്ചത്. ആയിരക്കണക്കിന് വരുന്ന വിദ്യാര്‍ത്ഥികള്‍, അവര്‍ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു. രാജ്യം അവര്‍ക്ക് നല്‍കാന്‍ ബാധ്യസ്ഥമായ കാര്യങ്ങളാണ് അവര്‍ ചോദിക്കുന്നത്. പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ തീവ്രവാദികളല്ല, അവര്‍ നമ്മുടെ ഭാവിയാണ്. ഇതില്‍ ഉത്തരവാദികളായ എല്ലാവര്‍ക്കും എതിരെ നടപടി വേണമെന്നും അതുണ്ടാകുന്നതുവരെ അടങ്ങിയിരിക്കില്ലന്നും രാഹുൽ പ്രഖ്യാപിക്കുകയാണ്.,എന്നും മോദിക്കൊപ്പം നിന്ന യുവാക്കളും വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളുമടങ്ങുന്ന ഏകദേശം 25 ശതമാനത്തിലധികം ജനങ്ങൾ ആണ് മോദി ഭരണത്തെ കൈവിടാൻ ഒരുങ്ങിയിരിക്കുന്നത്. സി ജെ പി എന്ന സംഘടനാ ചെയ്ത സമരം കോൺഗ്രസ്സ് ഏറ്റുപിടിക്കുകയായിരുന്നില്ല, പകരം ജനരോഷമിരമ്പുന്ന രാജ്യത്തിന്റെ പ്രതിഷേധാഗ്നിയെ ഒരു കാട്ടുതീപോലെ പടർത്തുകയായിരുന്നു കോൺഗ്രസ്സും രാഹുൽ ഗാന്ധിയും ചെയ്തത്.  ഇത് ഭരണപക്ഷത്തിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ  ഒരു സമരമല്ല, മറിച്ച് ഭരണ പക്ഷത്തിനെതിരെ ഒരു രാജ്യത്തിന്റെ തന്നെ പ്രതിഷേധമാണ്, അങ്ങനെയാക്കി മാറ്റാൻ രാഹുൽ ഗാന്ധിക്കു സാധിച്ചത് ഈ രാജ്യത്ത് നിന്നും ലഭിക്കുന്ന ജനപിന്തുണ എത്രയോ വർധിച്ചതിനെ ഫലം തന്നെയാണ്. ബാക്കിയുള്ളത് ഇനി കാണാൻ ഇരിക്കുന്നതേയുള്ളൂ. മോദി ഭരണം ഒരു വ്യാഴവട്ടക്കാലം കടക്കില്ലെന്ന സൂചനയാണ് ഇതിലൂടെ വന്നിരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User