“യാത്ര സർക്കാർ ചെലവിലല്ല, സംഘാടകരുടെ ചെലവിൽ കേട്ടോ”; ദുഷ്പ്രചാരണങ്ങൾക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

അമേരിക്കയിലെത്തിയത് സുഹൃത്തിന്റെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്കെതിരെ വീഡിയോ സന്ദേശവുമായി ചെന്നിത്തല

Sep 15, 2026 - 14:04
0
“യാത്ര സർക്കാർ ചെലവിലല്ല, സംഘാടകരുടെ ചെലവിൽ കേട്ടോ”; ദുഷ്പ്രചാരണങ്ങൾക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

അമേരിക്കൻ യാത്രയെച്ചൊല്ലിയുള്ള സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തന്റെ വിദേശയാത്ര സർക്കാർ ചെലവിലല്ലെന്നും, വിവാഹച്ചടങ്ങിന്റെ സംഘാടകരുടെ ചെലവിലാണ് യാത്ര നടത്തിയതെന്നും ചെന്നിത്തല വ്യക്തമാക്കി. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ആഭ്യന്തര മന്ത്രി മറുപടി പറഞ്ഞത് 

ജയ്ഹിന്ദ് ടിവിയുടെ ആദ്യകാല നേതൃനിരയിൽ ഉണ്ടായിരുന്ന ഫെലിക്സ് സൈമണിന്റെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് താനും കുടുംബവും അമേരിക്കയിലെത്തിയതെന്ന് ചെന്നിത്തല പറഞ്ഞു. കോട്ടയത്ത് എംപിയായിരുന്ന കാലം മുതൽ ഫെലിക്സ് സൈമണുമായി അടുത്ത ബന്ധമുണ്ടെന്നും, മൂന്നര പതിറ്റാണ്ടിലേറെയായി തുടരുന്ന വ്യക്തിബന്ധമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി വിവിധ മലയാളി സംഘടനകളുടെ പരിപാടികളിലും ഓണാഘോഷങ്ങളിലും പങ്കെടുത്തതായും ചെന്നിത്തല പറഞ്ഞു. ജോസ് കെ. മാണി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സന്ദർശനത്തിന്റെ ഭാഗമായി ഒപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ അമേരിക്കൻ യാത്രയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന നിലപാടാണ് വീഡിയോ സന്ദേശത്തിലൂടെ ചെന്നിത്തല വ്യക്തമാക്കിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User