സി.പി.എം. വിശാല സംസ്ഥാന സമിതിക്കിടെ ഇ.ഡിയുടെ ‘ബോംബ്’; പിണറായിയും റിയാസും പ്രതിരോധത്തിൽ

സി.പി.എം. വിശാല സംസ്ഥാന സമിതി കോഴിക്കോട് നടക്കുന്നതിനിടെ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ കണ്ടെത്തലുകൾ ഇ.ഡി. പുറത്തുകൊണ്ടുവന്നതായി റിപ്പോർട്ടുകൾ.

Sep 15, 2026 - 17:40
Updated: 59 minutes ago
0
സി.പി.എം. വിശാല സംസ്ഥാന സമിതിക്കിടെ ഇ.ഡിയുടെ ‘ബോംബ്’; പിണറായിയും റിയാസും പ്രതിരോധത്തിൽ

തെറ്റുതിരുത്തലുകൾക്കായി സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി നടക്കുന്ന സമയത്ത് തന്നെ പാർട്ടിയെ കൂടുതൽ പ്രതിസന്ധികളിലേക്ക് തള്ളിവിടുകയാണ് ഇഡി. സമ്മേളനം നടക്കുന്ന കോഴിക്കോടിന്റെ മണ്ണിൽ പറന്നിറങ്ങിയ ഇഡിയുടെ നീക്കത്തിൽ അക്ഷരാ‍ർത്ഥത്തിൽ പകച്ച് നിൽക്കുകയാണ് സിപിഎം നേതൃത്വം. പാ‌ർട്ടിയുടെ നേതാക്കളായ പിണറായിയുടേയും മുഹമ്മദ് റിയാസിന്റെയും തെറ്റുകൾ ഒന്നൊന്നായി പുറത്ത് വരുമ്പോൾ അതെങ്ങനെ തിരുത്തും എന്നാണ് അണികൾ ചോദിക്കുന്നത്. വീണ ഉൾപ്പെട്ട മാസപ്പടി കേസിൽ ഏറ്റവും ഒടുവിൽ പിണറായിയും റിയാസും എല്ലാം കുരുങ്ങി നിൽക്കുന്നത് കേരളം കാണുകയാണ്.. കേസുമായി ബന്ധപ്പെട്ട് വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവുണ്ടെന്ന് ഇഡി കണ്ടെത്തിയിരിക്കുന്നു.. നടന്നത് വൻ കള്ളപ്പണ ഇടപാടാണെന്നും വിദേശത്തേക്ക് ഹവാല ഇടപാട് നടത്തിയതിൽ മുൻമന്ത്രിയും വീണയുടെ ഭർത്താവുമായ മുഹമ്മദ് റിയാസിന് മുഖ്യപങ്കുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.. അഴിമതി നിരോധനനിയമപ്രകാരം മൂന്ന് പേർക്കുമെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ട് ഇഡി സർക്കാരിന് നൽകിയ കത്തിനൊപ്പം സമർപ്പിച്ചിരിക്കുന്ന രേഖകളിലാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തലുകൾ ഉള്ളത്. റിയാസിന്റെ സ്റ്റാഫ് അംഗങ്ങളും സുഹൃത്തുക്കളും ഈ ഇടപാടിൽ കൂട്ടാളികൾ ആയി, ഹവാല കടത്തിന് വേണ്ടി 16 അംഗ വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി എന്നെല്ലാമാണ് ഇഡിയുടെ കണ്ടെത്തൽ.. ഹവാല ഇടപാടുകാരനെന്ന് ഇഡി സംശയിക്കുന്ന കൊടുവള്ളി സ്വദേശിയായ വ്യക്തിയും ഈ ഗ്രൂപ്പിലുണ്ട്.. 

2024 മെയിൽ ഉൾ‌പ്പെടെ വീണയും റിയാസും ദുബായിൽ പോയത് കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടി ആയിരുന്നു, വീണയ്ക്ക് ദുബായിൽ വസ്ത്രവ്യാപാരം നടത്തുന്നതിനെന്ന പേരിൽ ബെനാമി കമ്പനി സ്ഥാപിക്കാനായിരുന്നു നീക്കം എന്നൊക്കെ റിപ്പോർട്ടിൽ ഇഡി ചൂണ്ടിക്കാട്ടുന്നുണ്ട്.. വീണയുടേതെന്ന് പറയുന്ന കുറിപ്പുകളുടെ പകർപ്പും ‍ഡിജിപിക്ക് അയച്ച കത്തിനൊപ്പം ഇഡി ചേർത്തിട്ടുണ്ട്.. ഈ കുറിപ്പുകൾ താൻതന്നെ എഴുതിയതാണെന്ന് വീണ സമ്മതിച്ചിട്ടുണ്ടെന്നും ഇഡി അവകാശപ്പെടുകയാണ്.. റിയാസിന് ഹവാല ഇടപാടിലുള്ള ബന്ധം സ്ഥിരീകരിക്കുന്ന സുഹൃത്ത് വാരിസിന്റെ മൊഴിയുടെ വിശദാംങ്ങളും ഇഡി എടുത്ത് പറഞ്ഞിട്ടുണ്ട്.. വാരിസിന്റെ ഫറോക്കിലെ വീട്ടിൽ ഓഗസ്റ്റ് 18 ന് നടത്തിയ റെയ്ഡിനിടെ ആണ് ഇഡി മൊഴി രേഖപ്പെടുത്തിയത്.. 2024 ജൂൺ-ജൂലൈ  മാസങ്ങളിൽ മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരം അപരിചിതരായ ചിലർ തന്റെ ഓഫീസിൽ പണം എത്തിച്ചു നൽകിയെന്നും ഈ പണം ഹവാല ഏജന്റായ സുബൈർ വഴി അഞ്ച് തവണകളായി ദുബൈയിലുള്ള ഫൈജാസിന് അയച്ച് കൊടുത്തു എന്നുമാണ് വാരിസ് മൊഴി നൽകിയത് എന്നാണ് ഇഡിയുടെ റിപ്പോർട്ടിലുള്ളത്.. ഏകദേശം 1.25 കോടിയോളം രൂപയാണ് ഇങ്ങനെ കൈമാറിയത്.. ഇതിന്റെയൊക്കെ തെളിവുകളായി വാട്ട്സാപ്പ് ചാറ്റുകളുടെ പ്രിന്റ് ഔട്ടും ഇഡി ഹാജരാക്കിയിട്ടുണ്ട്.. അതിന്റെയൊക്കെ വിവരങ്ങളാണ് ഇന്ന് വിവിധ ചാനലുകളിലൂടെ പുറത്ത് വന്നിരിക്കുന്നത്.. 

ഒപ്പം ഇഡി നടത്തിയ മറ്റൊരു സുപ്രധാന നീക്കം റിയാസിന്റെ സുഹൃത്തായ  മുഹമ്മദ് ഫെബീഷിനെ ചോദ്യം ചെയ്തതാണ്.. ഇന്നലെ കോഴിക്കോട് വെച്ചായിരുന്നു ചോദ്യം ചെയ്യൽ.. അതായത് സിപിഎമ്മിന്റെ വിശാല സമ്മേളനം നടക്കുന്നതിനിടെ റിയാസിന്റെ അടുത്ത സുഹൃത്ത് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇഡിയുടെ ചോദ്യമുനയിലായിരുന്നു.. ചോദ്യം ചെയ്യലിന് പിന്നാലെ ഇയാളുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി സീൽ ചെയ്തു.. 50 പവൻ സ്വർണവും പണവുമാണ് അതിൽ ഉണ്ടായിരുന്നത്.. ഇത് തന്റെ സഹോദരിയുടെ സ്വർണമാണെന്നായിരുന്നു ഫെബീഷിന്റെ മറുപടി.. എന്നാൽ ഇത് ഇഡി പൂ‌‌ർണമായും വിശ്വസിച്ചിട്ടില്ല, അതുകൊണ്ടാണ് ലോക്കർ ഉടനടി സീൽ ചെയ്തത്.. കൂടുതൽ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഇഡി.. പൊലീസ് അന്വേഷണം തുടങ്ങുന്നതിന് ഒരു മുഴം മുന്നേ എറിഞ്ഞിരിക്കുകയാണ് ഇഡി.. തങ്ങളുടെ കത്തിൽ പൊലീസ് കേസെടുക്കുന്നത് വരെ കാത്തുനിൽക്കേണ്ടതില്ലെന്ന നിലപാടാണ് ഇതിലൂടെ ഇഡി വ്യക്തമാക്കിയിരിക്കുന്നത്.. എന്തായാലും വിശാലസംസ്ഥാന സമിതി നടക്കുന്ന കോഴിക്കോട് സിപിഎമ്മിനെ പിടിച്ചുലയ്ക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് എന്നതിൽ സംശയമില്ല..

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User