സൗണ്ട് പാർക്ക് അക്കാദമി പ്രവർത്തനം ആരംഭിച്ചു

Jun 19, 2022 - 02:15
0
സൗണ്ട് പാർക്ക് അക്കാദമി പ്രവർത്തനം ആരംഭിച്ചു

കൊച്ചി: കേരള മാധ്യമരംഗത്ത് പുതു ചരിത്രം രചിച്ച് സൗണ്ട്പാർക്ക്  അക്കാദമി പ്രവർത്തനം ആരംഭിച്ചു. ശബ്ദ രംഗത്ത് സാധ്യതകൾ തേടുന്നവർക്ക് അവസരങ്ങളുടെ ജ്വാലകമാണ് സൗണ്ട്പാർക്ക് അക്കാദമി തുറക്കുന്നത്. റേഡിയോ ജോക്കി, വീഡിയോ ജോക്കി, പബ്ലിക്ക് സ്പീക്കിങ്, അഭിമുഖം, തുടങ്ങി ജീവിതവുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും ഒരുപോലെ നേടിയെടുക്കുവാൻ സൗണ്ട്‌പാർക്ക് അക്കാദമിയിലെ വോയിസ് ആക്ടർ കോഴ്സിലൂടെ  അവസരമൊരുക്കുന്നു.  മാധ്യമ ശബ്ദ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ അവരുടെ അനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കു വെയ്ക്കുന്നു. കേരളത്തിലെ പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റ്  പ്രൊഫസർ അലിയാർ, സംസ്ഥാന ചലച്ചിത്ര  പുരസ്‌കാര ജേതാവ് വിമ്മി മറിയം തുടങ്ങിയവർ വോയിസ് ആക്ടർ കോഴ്‌സ് കൈകാര്യം ചെയ്യുന്നു.

ഡോ. സെബാസ്റ്റ്യൻ പോൾ, ജോർജ് പുളിക്കൻ തുടങ്ങിയ പതിനഞ്ച് ഓളം മാധ്യമ പ്രവർത്തകർ വിവിധ ഘട്ടങ്ങളിൽ ക്ലാസുകൾ നയിക്കും. എം ജി സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. ജെയിംസ് ജോസഫ്, നയിക്കുന്ന ഗവേർണിംഗ് ബോഡിയാണ് സൗണ്ട്പാർക്ക് അക്കാഡമിയുടേത്. നാഷണൽ സ്കിൽ ഡവലപ്മെന്റ് കോർപറേഷൻ നൽകുന്ന സർട്ടിഫിക്കറ്റും അക്കാദമിയുടെ പ്രത്യേകതയാണ്.അക്കാദമിയുടെ ഔദ്യോഗിക ഉദ്‌ഘാടനം ജൂൺ 30 ന് നടക്കും .വാഴക്കാലയിലാണ് സൗണ്ട് പാർക്ക് അക്കാദമി ക്യാമ്പസ് സ്ഥിതി ചെയ്യുന്നത് .

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User