സതീശന്റെ ‘രഹസ്യവിവാഹ’ രേഖകൾ; ആന്റോ അഗസ്റ്റിന് മുന്നിൽ ഇനി ചോദ്യങ്ങൾ
വി.ഡി. സതീശന്റെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട രേഖകൾ കൈവശമുണ്ടെന്ന ആന്റോ അഗസ്റ്റിന്റെ വെളിപ്പെടുത്തലിന് പിന്നാലെ രജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് അന്വേഷണം ശക്തമാക്കി.
മുഖ്യമന്ത്രി വിഡി സതീശൻ മൂകാംബികയിൽ പോയി രഹസ്യവിവാഹം കഴിച്ചിരുന്നെന്ന ഒരു വെളിപ്പെടുത്തൽ അടുത്തിടെയാണ് കേരളം കേട്ടത്.. അതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് പറഞ്ഞത് റിപ്പോർട്ടർ ടിവി മുതലാളിയായ ആന്റോ അഗസ്റ്റിനായിരുന്നു.. അടൂരിലെ ഒരു പരിപാടിയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു ആന്റോ ഇക്കാര്യത്തെ കുറിച്ച് ചില വെളിപ്പെടുത്തൽ നടത്തിയത്.. സതീശന്റെ ഈ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട രേഖകളുമായി രണ്ട് പേർ അടുത്തിടെ തന്നെ ഓഫീസിൽ വന്ന് കണ്ടിരുന്നു.. വിവാഹത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റാണ് ഇവർ കാണിച്ചത്.. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മാത്രമല്ല, അതിന് ഒരു മാസം മുന്നേ കൊടുത്ത നോട്ടീസും ഉണ്ട്.. മൂകാംബിക ക്ഷേത്രത്തിനടുത്തുള്ള ബൈണ്ടൂർ രജിസ്ട്രാർ ഓഫീസിലാണ് വിവാഹം രജിസ്റ്റർ ചെയ്തത്.. പക്കാ ഡോക്യുമെന്റാണ്.. 17-10-2012 ൽ കല്യാണം കഴിച്ച ഡോക്യുമെന്റാണ്.. നമുക്ക് വാർത്ത കൊടുക്കാനുള്ള സാധനമുണ്ട്.. കല്യാണം കഴിച്ചോ ഇല്ലയോ എന്ന് ആരോപണവിധേയൻ തെളിയിക്കേണ്ട കാര്യമാണ്.. ഒരാഴ്ച കേരളത്തിൽ കത്തി നിൽക്കുന്ന വാർത്തയാണ്.. മുഖ്യമന്ത്രി രാജി വെക്കേണ്ടി വരും.. ഇതിലൂടെ ബാർക്ക് റേറ്റിംഗിൽ ഉയർന്ന് കേരളത്തിലെ നമ്പർവൺ ചാനലായി ഒന്ന് രണ്ട് ആഴ്ച നിൽക്കാൻ പറ്റും.. ഇവർ ആരോപണം തെളിയിച്ചോ ഇല്ലയോ എന്നത് നമ്മുടെ വിഷയമല്ല.. കോടികൾ വിലമതിക്കുന്ന വാർത്തയായിരുന്നു എന്നൊക്കെയാണ് മുതലാളി അന്ന് പ്രസംഗത്തിൽ വെച്ചുകാച്ചിയത്.. ആ സമയത്ത് ആന്റോക്കെതിരെ ജിഎസ്ടി വെട്ടിപ്പ് ഉൾപ്പെടെയുള്ള വാർത്തകൾ വരുന്ന സമയമാണ്.. തന്റെ ഭാഗം കേൾക്കാതെ ചാനലുകൾ വാർത്ത കൊടുക്കുന്നത് ശരിയല്ല എന്ന് ചൂണ്ടിക്കാട്ടി മാധ്യമധർമം പഠിപ്പിക്കാനാണ് ആന്റോ ശ്രമിച്ചത്.. മറിച്ച് താൻ ആ മാധ്യമധർമ്മം പാലിച്ചുവെന്നതാണ് അദ്ദേഹം പറയാൻ ശ്രമിച്ചത്.
എന്നാൽ ഈ വെളിപ്പെടുത്തൽ പല ചോദ്യങ്ങളും ഉയർത്തി.. മുഖ്യമന്ത്രിക്കെതിരെ ആരാണ് അത്തരമൊരു വ്യാജ വാർത്ത കൊണ്ടുവന്നത്.. വ്യാജവാർത്ത ആണെന്നറിഞ്ഞിട്ടും എന്തുകൊണ്ട് പരാതി നൽകിയില്ല, കാരണം ഇവിടെ വ്യാജരേഖാ നിർമാണം ഉൾപ്പെടെ നടന്നിട്ടുണ്ടെന്ന് സംശയിക്കാവുന്നതാണ്.. ഈ വിഷയത്തിൽ കോൺഗ്രസ് നേതാവ് രാജു പി നായർ അടുത്തിടെ നൽകിയ പരാതിയിൽ കേസെടുത്ത കളമശേരി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.. അതിന്റെ ഭാഗമായി ഇന്ന് ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യുകയാണ്.. മുഖ്യമന്ത്രിക്കെതിരെ വ്യാജരേഖ ചമച്ചതിനും അത് പ്രചരിപ്പിച്ചതിനുമാണ് ആന്റോയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.. കേസെടുത്തതോടെ ആന്റോ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു.. എന്നാൽ അറസ്റ്റ് ചെയ്യാൻ ഉദ്ദേശമില്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെ കോടതി ആ ഹർജി തീർപ്പാക്കുകയായിരുന്നു.. പിന്നാലെയാണ് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയത്.. നേരത്തെ പരാതിക്കാരന്റെയും വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.. വാർത്ത വിവാദമാവുകയും രേഖകളുമായി എത്തിയവർ ആരെന്ന് വെളിപ്പെടുത്തണമെന്ന ആവശ്യം ഉയരുകയും ചെയ്തപ്പോൾ അതിന്റെ ആവശ്യമില്ല, വാർത്തയുടെ ഉറവിടം വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നായിരുന്നു ആന്റോയുടെ നിലപാട്.. എന്നാൽ പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇക്കാര്യങ്ങളൊക്കെ വ്യക്തമാക്കേണ്ടി വരും.. കാരണം മുഖ്യമന്ത്രിക്കെതിരെയാണ് ഇത്തരമൊരു വ്യാജവാർത്ത വന്നത്.. മുഖ്യമന്ത്രി രണ്ടാമതൊരു വിവാഹം രഹസ്യമായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് രേഖകൾ വ്യാജമായി നിർമിച്ചിരിക്കുകയാണ്.. അത് ചെറിയ കാര്യമല്ല.. അത് ചെയ്തവർ ആരെന്ന് വെളിപ്പെടുത്തേണ്ട ബാധ്യത ആന്റോ അഗസ്റ്റിനുണ്ട്..
ഒരു കുറ്റകൃത്യം നടന്നു എന്ന് ബോധ്യപ്പെട്ടാൽ അതിനെ കുറിച്ച് പൊലീസിൽ അറിയിക്കേണ്ടത് ഏതൊരാളുടേയും ഉത്തരവാദിത്തമാണ്.. ഇവിടെ ഈ വ്യക്തി ഒരു ചാനൽ മുതലാളിയാണ്.. തന്നെ ഇങ്ങനെയൊരു വാർത്തയുമായി രണ്ട് പേർ സമീപിച്ചെന്ന വെളിപ്പെടുത്തൽ സത്യമാണെങ്കിൽ അവരെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറേണ്ടത് അന്വേഷണത്തിന് ആവശ്യവുമാണ്.. മുഖ്യമന്ത്രിയുമായി ഏറ്റുമുട്ടൽ പ്രഖ്യാപിച്ച് മുന്നോട്ട് പോകുന്ന ഒരു ചാനലും അതിന്റെ മുതലാളിയുമാണ് ആന്റോ.. മുഖ്യമന്ത്രിക്കെതിരെ വാർത്തകൾ ചെയ്യുന്നതിൽ ഒരു തെറ്റുമില്ല, ഒരു സർക്കാരിനേയും അതിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിയേയും വിമർശിക്കേണ്ടത് മാധ്യമങ്ങളുടെ കടമയാണ്.. പക്ഷെ ഇവിടെ തനിക്കെതിരായി ചില കേസുകൾ വരുകയും അതിലെ നടപടികൾ മുന്നോട്ട് പോവുകയും ചെയ്യുമ്പോഴാണ് രഹസ്യവിവാഹമെന്ന ചില വെളിപ്പെടുത്തലുകൾ വരുന്നത്.. അത് മുഖ്യമന്ത്രിയെയും കുടുംബത്തേയും അവഹേളിക്കാനായി മനപ്പൂർവം ചെയ്തതാണോ എന്ന സംശയം സ്വാഭാവികമായും ഉണ്ടാകും.. അതിൽ വ്യക്തത വരുത്തേണ്ടത് ആന്റോ അഗസ്റ്റിൻ തന്നെയാണ്.. ഈ കേസോടെ കോൺഗ്രസും റിപ്പോർട്ടർ ചാനലും തമ്മിലുള്ള ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമാകുമെന്ന് ഉറപ്പാണ്.. കാരണം യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ പല കേസുകളും ആന്റോയ്ക്കെതിരെ വന്നിട്ടുണ്ട്.. മെസിയെ കൊണ്ടുവരാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പിൽ റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനി തന്നെ പ്രതിയാണ്.. ആ കേസിൽ ചാനലിൽ റെയ്ഡ് നടത്തിയത് വൻവിവാദമായി.. വയനാട്ടിൽ ആന്റോയുടെ വീട്ടിൽ നിന്ന് റെയ്ഡിനിടെ അനധികൃത മദ്യശേഖരം പിടിച്ചതിൽ കേസെടുത്ത് ആന്റോയെ നാലഞ്ച് ദിവസം ജയിലിലടച്ചു.. അതിനിടയ്ക്കാണ് ഈ വ്യാജവിവാഹ വാർത്ത കേസും വന്നിരിക്കുന്നത്.. തന്നെ മനപ്പൂർവം യുഡിഎഫ് സർക്കാർ വേട്ടയാടുന്നു എന്ന വാദമാണ് ആന്റോ ഉയർത്തിക്കൊണ്ടിരിക്കുന്നത്.. മുട്ടിൽമരം മുറിയുമായി ബന്ധപ്പെട്ട ഒരു കേസിൽ കഴിഞ്ഞ ദിവസം വയനാട് ബത്തേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.. സംഭവം നടന്ന് അഞ്ച് വർഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്.. മാത്രവുമല്ല കേസ് അട്ടിമറിക്കാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാർ ശ്രമിച്ചെന്ന ഗുരുതര വെളിപ്പെടുത്തൽ കേസിലെ പ്രോസിക്യൂട്ടറായിരുന്ന ജോസഫ് മാത്യു കഴിഞ്ഞ രണ്ട് ദിവസമായി നടത്തുന്നുമുണ്ട്.. അതിൽ നിന്ന് തന്നെ റെയ്ഡിൽ ഉൾപ്പെടെ ആന്റോയെ പിന്തുണച്ച് സിപിഎം രംഗത്ത് വന്നതെന്തെന്ന് വ്യക്തമാണ്..
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)